ന്യൂദല്‍ഹി: വ്യവസായ മേഖലയില്‍ ഗുണമേന്മയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പര ‘ഉദ്യോഗ് മന്ധന്’ ഇന്ന് ആരംഭിക്കും. മാര്‍ച്ച് രണ്ടിന് അവസാനിക്കുന്ന പരിപാടിയില്‍ ജനുവരി ആറിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിസംബോധന ചെയ്യും.
വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ദേശീയ ഉത്പാദനക്ഷമത സമിതി, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്, ഇന്‍ഡസ്ട്രി ചേംബേഴ്സ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എല്ലാ വെബിനാറുകളും യൂട്യൂബില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: