Categories: Kerala

കടവന്ത്ര പള്ളിയില്‍ നടന്ന വിവാദ മിശ്ര വിവാഹം അസാധു; കാനോന്‍ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണ്‍

ഡോക്ടര്‍മാരായ ഇരുവരും കൊച്ചിയിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്യുകയാണ്. മാസങ്ങള്‍ മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും കടവന്ത്രയിലാണ് താമസം. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് വീട്ടുകാര്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താന്‍ തയ്യാറായത്.

Published by

കൊച്ചി : ക്രിസ്ത്യന്‍ പള്ളിയില്‍ വെച്ചു നടന്ന മിശ്ര വിവാഹം ആസാധുവെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണ്‍. കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിയില്‍വെച്ച് ഇരിഞ്ഞാലക്കുട സ്വദേശിനിയായ കത്തോലിക്കാ യുവതിയും കൊച്ചിയിലെ മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം വിവാദമായതിന് പിന്നാലെയാണ് ഇത് ആസാധുവാണെന്ന് അറിയിച്ചിരിക്കുന്നത്.  

നവബര്‍ 9 നടന്ന വിവാഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിവാഹത്തിന്റെ സാധുത പരിശോധിക്കാന്‍ മൂന്നംഗ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണലിനെ നിയോഗിക്കുകയായിരുന്നു. പള്ളിയില്‍ മിശ്രവിവാഹങ്ങള്‍ അപൂര്‍വമല്ലെങ്കിലും ഇതിനുള്ള കാനോനിക നടപടികള്‍ പൂര്‍ത്തീകരിച്ചോ എന്നതായിരുന്നു വിവാദം. പുരോഹിതരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാനോന്‍ നിയമം പാലിക്കാതെയാണ് വിവാഹം നടത്തിയതെന്നും അതിനാല്‍ ഇത് അസാധുവാണെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരിയും വധുവിന്റെ ഇടവക വികാരിയും ഗുരുതരമായ വീഴ്ച വരുത്തി. എറണാകുളം- അങ്കമാലി, ഇരിഞ്ഞാലക്കുട ബിഷപ്പുമാര്‍ക്ക് വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോക്ടര്‍മാരായ ഇരുവരും കൊച്ചിയിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്യുകയാണ്. മാസങ്ങള്‍ മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്ത ഇരുവരും കടവന്ത്രയിലാണ് താമസം. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് വീട്ടുകാര്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താന്‍ തയ്യാറായത്. മിശ്രവിവാഹങ്ങള്‍ നടത്തുമ്പോള്‍ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയില്‍നിന്ന് രൂപതമെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറിനല്‍കണം. പെണ്‍കുട്ടിയുടെ ഇടവകയില്‍നിന്ന് നല്‍കിയ കുറിയില്‍ വിവാഹം ആശിര്‍വദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികള്‍ അവിടെ പൂര്‍ത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്.  

വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങള്‍ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനു നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിരുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട എറണാകുളത്തെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കണ്‍വീനറായിരുന്നു ഫാ. ബെന്നി മാരാംപറമ്പില്‍. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക