Categories: Defence

ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ നവീകരിച്ച് സൈന്യം

അദ്ദേഹത്തെ സംസ്‌കരിച്ചയിടം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് കല്ലറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സൈന്യം ഏറ്റെടുത്തത്. കരസേനയുടെ നേതൃത്വത്തിലായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. മൂന്ന് ദിവസത്തിനുള്ളില്‍ കല്ലറ നവീകരിച്ച് ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി സൗകര്യമൊരുക്കി. ബാട്‌ല ഹൗസിനോടു ചേര്‍ന്നുള്ള ശ്മശാന ഭൂമിയിലാണ് പവിത്രമായ ഈ കല്ലറ.

ന്യൂദല്‍ഹി: നൗഷേര സിംഹം ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ നവീകരിച്ച് ഇന്ത്യന്‍ സൈന്യം. 1948ല്‍ പാക്കിസ്ഥാന്റെ കൈയില്‍ നിന്ന് ഝാന്‍കര്‍, ജമ്മു കശ്മീര്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍.  

അദ്ദേഹത്തെ സംസ്‌കരിച്ചയിടം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് കല്ലറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സൈന്യം ഏറ്റെടുത്തത്. കരസേനയുടെ നേതൃത്വത്തിലായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. മൂന്ന് ദിവസത്തിനുള്ളില്‍ കല്ലറ നവീകരിച്ച് ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി സൗകര്യമൊരുക്കി. ബാട്‌ല ഹൗസിനോടു ചേര്‍ന്നുള്ള ശ്മശാന ഭൂമിയിലാണ് പവിത്രമായ ഈ കല്ലറ.

ഉസ്മാന്റെ കല്ലറ സ്വന്തം ചെലവില്‍ നവീകരിക്കുമെന്നറിയിച്ച് ബിജെപി എംപി സയിദ് സഫര്‍ ഇസ്ലാമും രംഗത്തെത്തിയിരുന്നു.  യഥാര്‍ഥ രാജ്യസ്‌നേഹിയും സൈനികനുമായിരുന്ന ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ സ്വന്തം ചെലവില്‍ നവീകരിക്കുമെന്നാണ് എംപി പറഞ്ഞത്.  

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുന്നവരെ തന്റെ പാര്‍ട്ടി എല്ലായ്‌പ്പോഴും ബഹുമാനിക്കും. ബിജെപിയിലെ ഒരു എംപി എന്ന നിലയില്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ പിന്തുടരാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഈ വിവരം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ രൂപീകരിച്ചത് ശേഷം അവിടുത്തെ സൈന്യത്തിന്റെ ഭാഗമാകാന്‍ ഉസ്മാനെ മുഹമ്മദ് അലി ജിന്ന ക്ഷണിച്ചിരുന്നു. പക്ഷേ, ഉസ്മാന്‍ പോയില്ല. ഝാന്‍കര്‍ തിരിച്ചു പിടിച്ചതിന് ശേഷമുണ്ടായ പാക്കിസ്ഥാന്റെ ആക്രമണത്തിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: indian army

Recent Posts