Categories: Cricket

ഏഴ് വര്‍ഷത്തിന് ശേഷം കളിക്കളത്തില്‍; സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിനുവേണ്ടി ശ്രീശാന്തും

മുംബൈയിലാണ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടത്തുന്നത്. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Published by

കൊച്ചി : ഏഴ് വര്‍ഷത്തിനുശേഷം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടിയാണ് ശ്രീസാന്ത് വീണ്ടും കളിക്കാന്‍ ഇറങ്ങുന്നത്. സഞ്ജു വി സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ്. 

2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റിലാകുന്നതും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തുന്നതും. തുടര്‍ന്ന് വേണ്ടത്ര തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതി ശ്രീശാന്തിനെ വെറുതെ വിട്ടു. ബിസിസിഐ വിലക്ക് സെപ്തംബറില്‍ അവസാനിച്ചതോടെ കേരള രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കെസിഎ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനായി റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരും കേരളത്തിന് വേണ്ടി ഇത്തവണ മൈതാനത്ത് ഇറങ്ങുന്നുണ്ട്. നാല് പുതുമുഖ കളിക്കാര്‍ കൂടി ഇത്തവണ കേരള ടീമിനൊപ്പമുണ്ട്. ഐപിഎല്ലിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ ടൂര്‍ണമെന്റിനെ ഏറെ ഗൗരവത്തോടെയാണ് കായിക ലോകം വീക്ഷിക്കുന്നത്.  

മുംബൈയിലാണ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടത്തുന്നത്. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കരളത്തിന്റെ ഗ്രൂപ്പില്‍ പുതുച്ചേരി, മുംബൈ, ദില്ലി, ആന്ധ്ര, ഹരിയാന ടീമുകളാണ് കളിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by