Categories: Mollywood

ജീവിതത്തിന്റെ സ്‌ക്രീനില്‍ അപ്രത്യക്ഷരായവര്‍

Published by

എഴുത്തിന്റെ കാലമായിരുന്നു 2020 പലര്‍ക്കും. വീടുകളില്‍ ഒതുങ്ങിപ്പോയ എഴുത്തുകാര്‍ പലരും, എഴുത്തിലൂടെ ലോക് ഡൗണും സിനിമയില്ലാക്കാലവും അതിജീവിച്ചു.

തിരക്കിട്ടെഴുതുന്ന കഥകളാണ് തിരക്കഥകളെന്ന് ചിലപ്പോഴൊക്കെ കളിയാക്കപ്പെടാറുണ്ട്. കോവിഡ് കാലം അതിനൊരു മാറ്റം വരുത്തിയേക്കും എന്നതാണ് ഈ വര്‍ഷത്തിന്റെ പോസിറ്റിവായ കാര്യം. എഴുതിയ തിരക്കഥകള്‍ തിരുത്താനും,സമയമെടുത്ത് ശ്രദ്ധാപൂര്‍വ്വം തിരക്കഥകള്‍ എഴുതാനും പലര്‍ക്കും കഴിഞ്ഞു. ഉണര്‍വിന്റെ വരുംകാലത്തേക്കായി അണിയറയില്‍ നിരവധി രചനകള്‍ അങ്ങനെ കാത്തു കിടക്കുന്നുണ്ട് എന്നത് ഭാവിയുടെ പ്രതീക്ഷയാവുന്നു.

പല സിനിമാ പ്രവര്‍ത്തകരെയും ഈ വര്‍ഷവും മരണം കൂട്ടികൊണ്ട് പോയി. സംവിധായകന്‍ സച്ചിയുടെ വിയോഗം മലയാള സിനിമയിലെ ഏറ്റവും വലിയ ഞെട്ടലും വേദനയുമായി. സര്‍ഗാത്മകതയുടേയും വിപണനമൂല്യത്തിന്റെയും ഏറ്റവും മികച്ച കാലത്തില്‍ നില്‍ക്കുമ്പോഴാണ് സച്ചിയുടെ അകാല വിയോഗം. സൂഫിയും സുജാതയും എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷാനവാസ് നരണിപ്പുഴ, ശശി കലിംഗ, രവി വള്ളത്തോള്‍, അനില്‍ മുരളി എന്നീ നടന്‍മാരും 2020 ന്റ നഷ്ടങ്ങളായി. കേരളീയര്‍ക്ക് മലയാളികളോളം പ്രിയപ്പെട്ട എസ് പി ബാലസുബ്രഹ്മണ്യം, സൗമിത്രോ ചാറ്റര്‍ജി, റിഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, സുഷാന്ത് സിംഗ്, കിം കി ഡുക് എന്നിവരും ഈ വര്‍ഷം നമ്മെ വിട്ടു പിരിഞ്ഞു.

നിശ്ചലമായ ചലച്ചിത്ര മേഖല വീണ്ടും ചലിച്ചു തുടങ്ങുന്ന കാഴ്ചയാണ് വര്‍ഷാന്ത്യത്തില്‍. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്  പല സിനിമകളും ചിത്രീകരണം തുടങ്ങി. എങ്കിലും തിയേറ്റര്‍ തുറക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പാകമായിട്ടില്ല. നിലവില്‍  പൂര്‍ത്തിയായ അമ്പതോളം   സിനിമകള്‍ പ്രദര്‍ശനം കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറക്കുംവരെ  അവയ്‌ക്കൊപ്പം ഈ പുതിയ സിനിമകളും ചേരും എന്നതാണ് നിലവിലെ സാഹചര്യം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by