Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാർഷിക സർവകലാശാല സമർപ്പിച്ച 10 കോടി പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടമായി ആറളം ഫാമിന് മൂന്ന് കോടി അനുവദിച്ചു

കാർഷിക സർവകലാശാല സമർപ്പിച്ച 10 കോടി പദ്ധതിക്ക് അംഗീകാരം ആദ്യഘട്ടമായി ആറളം ഫാമിന് മൂന്ന് കോടി അനുവദിച്ചു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 26, 2020, 10:27 pm IST
in Kannur

ഇരിട്ടി: ആറളം ഫാമിന്റെ വരുമാന വർദ്ധനവും  സമഗ്ര വികസനവും ലക്ഷ്യമിട്ട്  കർഷിക സർവ്വകലാശാല ഗവേഷക സംഘം സമർപ്പിച്ച 10 കോടിയുടെ വൈവിധ്യ വത്ക്കരണ വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകി.  മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.  ഇതിൽ  ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്ന  പ്രവ്യത്തികൾക്കായി മൂന്ന് കോടി രൂപയാണ്  അനുവദിച്ചത്. ഫാം നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്  മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലെ തീരുമാനപ്രകാരമുള്ള പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. 

കാർഷിക സർവ്വകലാശാലയിലെ  പഠന ഗവേഷക സംഘവും  സംസ്ഥാനത്തെ കാർഷിക വിദഗ്ധതരും ഉൾപ്പെട്ട സംഘമാണ് പദ്ധതി  തയ്യാറാക്കിയത്. വിദഗ്ത സംഘം ഫാം സന്ദർശിച്ച്  ഓരോ പ്രദേശത്തിനും യോജിച്ച പദ്ധതികളാണ് സർക്കാറിന് സമർപ്പിച്ചത്. വിവിധ കാരണങ്ങൾ മൂലം  നിലനില്‍പ്പ് തന്നെ അപകടത്തിലായ  പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിനായി  കാലഘട്ടത്തിന് അനുസരിച്ച പദ്ധതികളും പ്രവർത്തനങ്ങളും ഉണ്ടാക്കുന്നതിനാണ്  സർക്കാർ വിദഗ്ത സംഘത്തോട് ആവശ്യപ്പെട്ടത്.  ഫെയിം കുറച്ചു കാലമായി രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയിലായിരുന്നു. സർക്കാർ നൽകുന്ന പണം കൊണ്ടാണ് കുറച്ച് കാലങ്ങളായി ജീവനക്കാരുടെയും തൊഴിലാളകളുടെയും ശമ്പളകുടിശ്ശികയും മറ്റ് ചിലവുകളും നടത്തി വന്നത് .  

ഫാമിലെ 3500ലധികം ഏക്കറിൽ കൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമാണം,  വിപണനം, ഫാം ടൂറിസം, വൻകിട വിത്ത് തൈ വിൽപ്പന നഴ്‌സറി, നഴ്‌സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ്  നടപ്പിലാക്കുക. കൃഷിചെയ്യാതെ കാട് പിടിച്ചു കിടക്കുന്ന  ഫാമിന്റെ മുഴുവൻ സ്ഥലങ്ങളും ആധുനിക കൃഷിക്ക് ഉപയോഗപ്പെടുത്താനും പദ്ധതിയിൽ നിർദേശമുണ്ട്. ഇതിന്റെ ആദ്യപടിയായി ഇരിട്ടിൽ ഫാം ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിൽ തണൽ എന്ന പേരിൽ വിപണന കേന്ദ്രം തുടങ്ങിയിട്ടുണ്ട് . ആറളം ഫാം ആദിവാസി പുനരധിവാസിമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുൽപ്പന്നങ്ങൾ ശേഖരിച്ച് വിൽക്കാനും ഇവിടെ സൗകര്യം ഉണ്ട്. 

കാർഷിക മേഖലയിൽ നവീന യന്ത്രവൽകരണ പദ്ധതി, ഫാമിലെ ജലസമ്പത്ത് ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ മൽസ്യകൃഷി, വിദേശികൾക്ക് അടക്കം ഫാമിൽ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികൾ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാർഷിക പ്രവർത്തനം എന്നിവയും വൈവിധ്യവൽകരണ ഭാഗമായി നടപ്പാക്കും. ഫാമിലെ ജലാശയങ്ങളിൽ ബോട്ട് സർവീസാരംഭിക്കാനും നിർദേശമുണ്ട്.  

ഫാം ടൂറിസം പദ്ധതി നടത്തിപ്പിനായി രണ്ടരക്കോടി രൂപയാണ്  ചിലവഴിക്കുക.  ഫാമിൽ വിപുലമായ മഴവെള്ള സംഭരണി  നിർമ്മിക്കാനും  നിർദേശമുണ്ട്.  സംസ്ഥാനത്തെതടക്കം ദക്ഷിണേന്ത്യയിൽ നിന്ന് മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിൻ തൈകൾ  തയാറാക്കാനും  വിത്തുതേങ്ങ വിൽപ്പനനടത്തുന്ന  പ്രമുഖ കേന്ദ്രമാക്കി ഫാമിനെ മാറ്റിയെടുക്കാനും പദ്ധതിയുണ്ട്.  വിത്ത് തൈ നഴ്‌സറി ഈ വർഷം മുതൽ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തും.  വൻ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമിൽ നടപ്പാക്കും. ഫലഭൂയിഷ്ടമായ ആറളം ഫാമിൽ ആദ്യ ഘട്ടമായി   ഫാം സെൻട്രൽ നേഴ്‌സറി നവീകരണവും വൈവിദ്ധ്യവത്ക്കരണവും നടത്തും. ഇതോടൊപ്പം ജലസേചന പദ്ധതികളുടെ പുനരുദ്ധാരണവും വിപുലീകരണവും, 14ജലാശയങ്ങളിലായി മത്സ്യം വളർത്തൽ, ആടുവളർത്തൽ പദ്ധതി എന്നിവ നടപ്പിലാക്കും.  ഇതോടൊപ്പം  നവീന കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങും.   

Tags: krishiUniversityAralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.