Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശയിസ്‌തേഖാനെ തുരത്താനുളള തന്ത്രങ്ങള്‍

ചരിത്രം നിര്‍മിച്ച ഛത്രപതി 27

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 07:43 pm IST
in Samskriti

തന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ ഓരോന്നായി ശിവാജി കയ്യടക്കിക്കൊണ്ടിരിക്കുന്നത് മൂകനായി നോക്കനില്‍ക്കാനെ ആദില്‍ശാഹയ്‌ക്ക് സാധിച്ചുള്ളൂ. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് പരാജയപ്പെട്ടിരിക്കയായിരുന്നു. എല്ലാ സൈനികമേധാവികളും പരാജയപ്പെട്ടു കഴിഞ്ഞിരുന്നു. നിരാശപൂണ്ട ഉലിയബേഗം മെക്ക യാത്രക്ക് പുറപ്പെട്ടു. എലിയെ ലഭിക്കാത്തതുകൊണ്ട് പൂച്ച സന്യാസം സ്വീകരിച്ചു.

വിശാലഗഡ് ഉപരോധിച്ചു നിന്നിരുന്ന സംഗമേശ്വരത്തെ ജസവന്തറാവുവിനും ശൃംഗാരപുരത്തെ സൂര്യറാവുവിനും അവരുടെ കടം തിരിച്ചുകൊടുക്കണമായിരുന്നു. ഇവരുടെ രണ്ടുപേരുടെയും പ്രദേശങ്ങള്‍ സ്വരാജ്യത്തില്‍ ചേര്‍ത്തു. അതോടെ ശിവാജിയുടെ അധീനതയില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് ശൃംഗാരപുരത്തെ സൂര്യറാവു നിശ്ചയിച്ചു. പന്‍ഹാള പ്രകരണത്തിന്റെ കണക്കുകളെല്ലാം തീര്‍ത്തു. പുതിയ പ്രദേശങ്ങളിലെല്ലായിടത്തും ഭരണവ്യവസ്ഥ ചെയ്തു. ശാന്തിയും സമാധാനവും കൈവരിച്ചു. ഇതിനുശേഷം പ്രതാപഗഡില്‍ ഭവാനിദേവിയുടെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചു.1663 ആയി. ശയിസ്‌തേഖാന്‍ സ്വരാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു.  

പൂനെയില്‍നിന്ന് ഇയാളെ ഓടിക്കാതെ ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഒരുലക്ഷത്തോളം വരുന്ന മുഗള്‍സൈന്യം ലാല്‍ മഹളിനു ചുറ്റും തമ്പടിച്ചിരിക്കുകയാണ്. ശക്തമായ പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. ശയിസ്‌തേഖാന്‍ മറ്റു സ്ഥലങ്ങളിലും ആക്രമണത്തിനായി സര്‍ദാര്‍മാരെ അയയ്‌ക്കുന്നുണ്ടായിരുന്നു.

ഗറില്ല യുദ്ധതന്ത്രമുപയോഗിച്ച് നേതാജി ശയിസ്‌തേഖാനെ ഇടയ്‌ക്കിടക്ക് മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ നേതാജിയുടെ എണ്ണായിരം സൈനികര്‍ മുഗള്‍ സൈന്യത്തെ ആക്രമിച്ചു.  

ഈ ആക്രമണത്തില്‍ നിന്നും സ്വയം രക്ഷിച്ചുകൊണ്ട് മുഗളസൈന്യം തിരിച്ചടിക്കാനാരംഭിച്ചു. നേതാജിയുടെ സേന പിന്‍വാങ്ങാന്‍ തുടങ്ങി, മുഗളസൈന്യം പിന്തുടര്‍ന്നാക്രമിച്ചു. ഏറെ ദൂരം പിറകോട്ട്  പോയി ഒരു വന പ്രദേശത്ത് വെച്ച് നേതാജിയുടെ സൈന്യം അദൃശ്യമായി. ആ സമയത്ത് മുഗളസൈന്യത്തിന്റെ മറുഭാഗത്ത് നിന്നിരുന്ന നേതാജിയുടെ രണ്ടായിരം സൈനികര്‍ നാഥനില്ലാത്ത മുഗളശിബിരം കൊള്ളയടിച്ചു. പടഗൃഹങ്ങളും ആന, കുതിര, ഒട്ടകം  മുതലായ മൃഗങ്ങളെയും യുദ്ധോപകരണങ്ങളും മറാഠാ സൈനികര്‍ക്ക് ലഭിച്ചു. ഈ സമയത്തുതന്നെ ശിവാജി ശയിസ്‌തേഖാന്റെ മറ്റൊരു പേരുകേട്ട സര്‍ദാര്‍ നാമദാര്‍ഖാനെ പരാജയപ്പെടുത്തി.

ശയിസ്‌തേഖാനെ പൂനെയില്‍ നിന്നും എങ്ങനെ ഓടിക്കാന്‍ സാധിക്കും എന്ന് ശിവാജി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. ശയിസ്‌തേഖാന്‍ സ്വരാജ്യത്തില്‍ പ്രവേശിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. നേരിട്ടുള്ള യുദ്ധത്തില്‍ ഇയാളുടെ സേനയുമായി പിടിച്ചു നില്‍ക്കാന്‍  സാധ്യമല്ല. ഗറില്ലായുദ്ധം നടത്തിയാലും വിശാലമായ മുഗളസൈന്യത്തെ നശിപ്പിക്കാന്‍ സാധ്യമല്ല. വിശാലകായനായ ഗജത്തിന്റെ മസ്തകത്തില്‍ ചാടിക്കയറി സിംഹം ആക്രമിക്കുന്നതുപോലെ, സഹ്യാദ്രിസിംഹത്തിന് ശയിസ്‌തേഖാന്റെ മസ്തകത്തില്‍ കയറി ആക്രമിക്കേണ്ടിവരും. അത്യന്തം സാഹസികവും പ്രാണാപായകരവുമാണ് ആ കാര്യം. അതിനുള്ള പദ്ധതി തയ്യാറാക്കി. ഒരു ദിവസം രാത്രി പൂനെയില്‍ സ്ഥിതിചെയ്യുന്ന ലാല്‍മഹളില്‍ പ്രവേശിച്ച് ശയിസ്‌തേഖാനെ കൊന്നു വരണം. ഇതൊരു ദുസ്സാഹസമാണ്. ലാല്‍ മഹളിനു ചുറ്റും ഒരു ലക്ഷത്തോളം സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. രജപുത്രനായകനായ രാജാ ജസവന്തസിങ് തൊട്ടടുത്തുള്ള സിംഹദുര്‍ഗം ആക്രമിച്ചു സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. പൂനേ നഗരത്തിനു ചുറ്റും ആയിരക്കണക്കിനു സൈനികര്‍ കാവല്‍ക്കാരായുണ്ടായിരുന്നു. ഇതിനെ ഭേദിച്ച് അകത്തുകടക്കുക എന്നതു

പോകട്ടെ ഖാന്റെ സ്വപ്‌നത്തില്‍ പോലും കടക്കാന്‍ സാധ്യമല്ല. ലാല്‍ മഹളും അഭേദ്യമാണ് ദാദാജികൊണ്ഡ ദേവൂന്റെയും ശിവാജിയുടെയും മേല്‍നോട്ടത്തില്‍ നിര്‍മിച്ചതാണ് ലാല്‍ മഹല്‍.  

മോഹന്‍ കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.