ടെക്സസ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെരെ ഫയൽ ചെയ്തിരുന്ന 100 മില്യൺ ഡോളർ നഷ്ടപരിഹാരക്കേസ്സ് യു.എസ്. ഡിസ്ട്രിക് കോടതി (ടെക്സ്സസ്സ്) തള്ളി. വിചാരണ സമയത്ത് പരാതിക്കാർ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജഡ്ജി ആൻഡ്രൂ എസ് ഹാനൻ കേസ് തള്ളിയത്.
ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗണ്ടി മോഡി പരിപാടിക്ക് ദിവസങ്ങൾ മുമ്പ് 2019 സെപ്റ്റംബർ 19 – നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റിക്കൊണ്ട് ഇന്ത്യൻ സർക്കാർ നിയമം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് കാശ്മീർ കാലിസ്ഥൻ സെപറേറ്റിസ്റ്റുകളായ രണ്ടു പേർ ആണ് കോടതിയെ സമീപിച്ചിരുന്നത്. കാശ്മീർ കാലിസ്ഥാൻ റഫറണ്ടം ഫ്രണ്ട് ഈ കേസ് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഒരു തുടർ നടപടിയും സ്വീകരിച്ചിരുന്നില്ല. ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് വഴി മോദിക്കും അമിത് ഷാക്കും സമൻസയ്‌ക്കുക മാത്രമാണ് ഇവർ ചെയ്തത്.
2019 സെപ്റ്റംബർ 22 – നാണ് നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഹൂസ്റ്റണിൽ ചരിത്ര പ്രസിദ്ധമായ ഹൗദി മോഡി പരിപാടിയിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: