കണ്ണൂര്‍: ആന്തൂര്‍ മോറാഴ കൂളിച്ചാലില്‍ ബോംബേറിനിരയായ ബിജെപി പ്രവര്‍ത്തകന്റെ വീടും പരിസരവും ബോംബ്‌ഡോഗ് സ്‌ക്വാഡുകള്‍ പരിശോധിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് കണ്ണൂരില്‍ നിന്നെത്തിയ സ്‌ക്വാഡ് പരിശോധന നടത്തിയത്. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സി.എച്ച്.നികേഷിന്റെ വീടിനുനേരേ ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ബോംബേറുണ്ടായത്.
ബോംബ് പൊട്ടാതെ ചുമരില്‍ തട്ടി വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്‌ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസം സിഎച്ച് നഗര്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വീടിനു നേരെയും ബോംബ് ആക്രമണം നടന്നിരുന്നു.
ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞത്. തെരഞ്ഞെടുുപ്പിന് ശേഷം പ്രദേശത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും വീട്ടുകള്‍ക്ക് നേരെയും സിപിഎം സംഘം അക്രമം നടത്തിവരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന അക്രമവും. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം നടത്തി പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
പ്രതിപക്ഷം ഇല്ലാത്ത ആന്തൂര്‍ നഗരസഭയില്‍ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ 12 വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുകയും മൂന്ന് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ വോട്ട് ചോര്‍ച്ചയാണ് ബിജെപിക്കനുകൂലമായി ഉണ്ടായത്. ഇതാണ് സിപിഎം നേതൃത്വത്തിന്റെ പ്രകോപനത്തിന് കാരണം.
സിപിഎം നേതാവായ എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രദേശമാണ് മൊറോഴ. ഇവിടെയാണ് ഇന്നലെ സേവാഭാരത്തി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം സംഘം ബോംബേറ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: