ഒറിഗൺ: തലസ്ഥാന നഗരിയിൽ ലോക് ഡൗണിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തവരെ പിരിച്ചു വിടുന്നതിന് ടിയർ ഗ്യാസ് പ്രയോഗിക്കും നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചിടുകയും ചെയ്തു. സംസ്ഥാന തലസ്ഥാനത്ത് വൈൽഡ് ഷെയർ, എമർജൻസി കോവിഡ് റിലീഫ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിയമസഭാ സാമാജികർ ചർച ആരംഭിച്ച ഉടനെയാണ് പ്രകടനക്കാർ മുദ്രാവാക്യം വിളിച്ചും ബാനറുകൾ ഉയർത്തിയും കാപ്പിറ്റൽ ബിൽഡിംഗിന്റെ സമീപത്തേയ്‌ക്ക് നീങ്ങിയത്.
പ്രകടനത്തിൽ പങ്കെടുക്കുന്നവരെ തടയുവാൻ ശ്രമിച്ച പോലീസുമായി ഇവർ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. അനധികൃത സംഘം ചേരൽ അവസാനി പ്പിക്കണമെന്ന പോലീസ് അഭ്യർത്ഥന പ്രകടനക്കാർ തള്ളിക്കളഞ്ഞു. പോലീസിന്റെ അഭ്യർത്ഥന മാനിക്കാതെ ഫെൻസിങ് തകർക്കുന്നതിനും, ഒറിഗൺ സ്റ്റേറ്റ് ക്യാപ്പിൽ ബിൽഡിംഗിലേക്കു തള്ളിക്കയറുവാൻ ശ്രമിക്കുകയും ചെയ്ത വരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പു നൽകിയിട്ടും പിരിഞ്ഞു പോകാത്തവർക്കെതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട ഗവർണറെ അറസ്റ്റു ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാർ മുഴക്കിയിരുന്നു.
ട്രംപ് അനുകൂലികളായ പേട്രിയറ്റ് പ്രെയർ എന്ന സംഘടനയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഒറിഗണിൽ ഇതുവരെ 100 .000 കോവിഡ് പോസിറ്റീവ് കേസ്സുകളും 1304 മരണവും സംഭവിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: