സ്വന്തം ജീവിതം ജനനന്മയ്ക്കായി ഉഴിഞ്ഞു വച്ച് ദശലക്ഷക്കണക്കിന് ജീവന് രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന ഉമാ പ്രേമന്റെ സംഭവബഹുലവും ഹൃദയസ്പര്‍ശിയുമായ ജീവിത കഥ, തമിഴ് മലയാളം എന്നീ ഭാഷകളില്‍ ചലച്ചിത്രമാവുകയാണ്.
സാധാരണ മില്‍ തൊഴിലാളിയുടെ മകളായ ഉമാ പ്രേമന് ഏകദേശം രണ്ട് ലക്ഷം ഡയാലിസിസ്, ഇരുപതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകള്‍, നൂറുകണക്കിന് വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ ജീവന് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കി. ഒപ്പം ആദിവാസി സമൂഹങ്ങള്‍ക്കുള്ള സ്കൂളുകള്‍, കുറഞ്ഞ ചെലവിലുള്ള വീടുകള്‍ എന്നിവ നിര്‍മിച്ച് രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു. ഇന്ത്യയിലെ ആദ്യത്തെ പരോപകാര വൃക്ക ദാതാവ് കൂടിയാണ് ഉമാ പ്രേമന്. പൂര്‍ണ്ണമായും അജ്ഞാതനായ ഒരു കൗമാരക്കാരന് അവരുടെ വൃക്ക ദാനം ചെയ്തു. ഏഷ്യാനെറ്റ് സ്ത്രീ ശക്തി, സിഎന്‍എന്‍-ഐബിഎന്‍ റിയല്‍ ഹീറോ, ഇന്ത്യയിലെ മികച്ച വനിതകളില്‍ ഒരാളായി രാഷ്ട്രപതിയുടെ ബഹുമതി എന്നിവ നേടിയിട്ടുണ്ട്. അത്തരമൊരു അസാധാരണ സ്ത്രീയുടെ ജീവിതം ഒരേസമയം തമിഴിലും മലയാളത്തിലും ഒരു ബയോപിക് ചിത്രമായി ഒരുങ്ങുകയാണ്. ഇതിഹാസ സംവിധായകനും നടനുമായ വിജയ് എസ്. എന്‍. ചന്ദ്രശേഖരന്റെ അച്ഛനും അഭിനയിച്ച ട്രാഫിക് രാമസാമി എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത വിഘ്നേശ്വരന് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: