Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക സംഘടനകളുടെ സമരം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്: സുപ്രീംകോടതി

നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 18, 2020, 11:51 am IST
in Kerala

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ പേരില്‍ ആരുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്ന് സുപ്രീംകോടതി. രാജ്യ തലസ്ഥാനത്തെ ജന ജീവിതം സ്തംഭിപ്പിച്ചുള്ള സമര രീതി ഏതു തരത്തില്‍ മാറ്റാനാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിക്കണമെന്നു കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു.

ഹര്‍ജികള്‍ അവധിക്കാല ബെഞ്ചിന് വിട്ട കോടതി, പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. കോടതി തീരുമാനമെടുക്കുന്നത് വരെ നിയമം നടപ്പാക്കുന്നത് നീട്ടിവയ്‌ക്കാമോയെന്ന് അറിയിക്കാന്‍ കോടതി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിര്‍ദേശിച്ചു. സര്‍ക്കാരുമായി ആലോചിച്ച് മറുപടി നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ മൗലികാവകാശമുണ്ട്. എന്നാല്‍ സമരം ചെയ്യുന്ന വിധം കോടതി പരിശോധിക്കും. ജനാധിപത്യപരമായ രീതിയിലാവണം സമരം. എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിയോ, ആരുടെയെങ്കിലും ജീവനപഹരിച്ചോ ആകരുത്. കര്‍ഷക സമരവും ആളുകളുടെ സഞ്ചാര സ്വതന്ത്ര്യമെന്ന മൗലികാവകാശവും മാത്രമാണ് സുപ്രീംകോടതിയുടെ പരിഗണനാ വിഷയമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കര്‍ഷക സമരത്തിന്റെ സ്വഭാവത്തെപ്പറ്റി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. അതിന് ശേഷം സമര രീതി ചെറുതായി പരിഷ്‌കരിക്കാന്‍ നിര്‍ദേശിക്കും. പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സമരം ബാധിക്കാന്‍ പാടില്ല. ഒരു സമരം ജനാധിപത്യപരമാകുന്നത് സ്വത്തുവകകള്‍ നശിപ്പിക്കാതെ ഇരിക്കുമ്പോഴും ആളുകളുടെ ജീവന്‍ അപകടത്തിലാകാതെ ഇരിക്കുമ്പോഴുമാണ്. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള ചര്‍ച്ച നടക്കണം. പക്ഷപാതപരമല്ലാത്തതും സ്വതന്ത്രപൂര്‍വവുമായ സമിതിയെ പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കാന്‍ കോടതി ആലോചിക്കുന്നു. പത്രപ്രവര്‍ത്തകന്‍ പി. സായിനാഥ്, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധികള്‍, മറ്റംഗങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്താവുന്നതാണെന്നു കോടതി പറഞ്ഞു.

സമരം ചെയ്യുന്ന കര്‍ഷകര്‍ സംഘര്‍ഷമുണ്ടാക്കരുത്. ഇത്തരത്തില്‍ ഒരു നഗരത്തെ ഉപരോധിക്കുന്നതു തെറ്റാണ്. ദല്‍ഹിയെ ഉപരോധിക്കുന്നത് നഗരത്തിലെ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ചകളിലൂടെ മാത്രമേ സാധ്യമാകൂ. വെറുതേ ഇരുന്ന് സമരം ചെയ്താല്‍ പ്രശ്‌ന പരിഹാരമുണ്ടാകില്ല. കര്‍ഷകരുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമാണ് കോടതി സമീപനം. എന്നാല്‍ സമര രീതി മാറ്റേണ്ടതുണ്ട്, കോടതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.