Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയെ കണ്ടെത്താന്‍ ജൗഹറിന്റെ വിഫലശ്രമം

പെട്ടെന്ന് സ്വയം നിയന്ത്രിച്ച് തന്റെ മകളുടെ ഭര്‍ത്താവായ സിദ്ദി മസൂദിനെ ശിവാജിയെ പിടിക്കാനയച്ചു. അയാളുടെ കൂടെ രണ്ടായിരം കുതിരപ്പടയും ആയിരം കാലാള്‍പ്പടയും ആ കൂരിരുട്ടില്‍ യാത്ര തിരിച്ചു. ചാരന്മാര്‍ കാട്ടിയ വഴിയെ വിശാലഗഢിന്റെ മാര്‍ഗത്തില്‍ ഓടാനാരംഭിച്ചു. ഘോരവനത്തില്‍ കൂരിരുട്ടില്‍ മഴയത്ത് ചെളിനിറഞ്ഞ മാര്‍ഗത്തില്‍ വീണും എഴുന്നേറ്റും അവര്‍ മുന്നോട്ടു നീങ്ങി. സിദ്ദി മസൂദും ഭാര്യാപിതാവിനെപ്പോലെതന്നെ സാഹസിയായ സര്‍ദാര്‍ ആയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2020, 10:06 pm IST
in Samskriti

സിദ്ദി ജൗഹറിന്റെ ചാരന്മാര്‍ സേനാ ശിബിരത്തിലേക്കോടി മസൂദിനെ വിവരം ധരിപ്പിച്ചു. ശിവാജി കോട്ടയില്‍നിന്നും വിശാലദുര്‍ഗത്തിന്റെ വഴിയില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നറിയിച്ചു. ശിവാജി ഒളിച്ചോടി! ആയിരം തേള്‍ കുത്തിയ അനുഭവമായിരുന്നു സിദ്ദിക്ക്. കണ്ണില്‍ ഇരുട്ട് കയറി. ആദില്‍ശാഹ എന്തു പറയും എന്നോര്‍ത്ത് ജൗഹറിന്റെ ശരീരം വിറച്ചുതുടങ്ങി.  

പെട്ടെന്ന് സ്വയം നിയന്ത്രിച്ച് തന്റെ മകളുടെ ഭര്‍ത്താവായ സിദ്ദി മസൂദിനെ ശിവാജിയെ പിടിക്കാനയച്ചു. അയാളുടെ കൂടെ രണ്ടായിരം കുതിരപ്പടയും ആയിരം കാലാള്‍പ്പടയും ആ കൂരിരുട്ടില്‍ യാത്ര തിരിച്ചു. ചാരന്മാര്‍ കാട്ടിയ വഴിയെ വിശാലഗഢിന്റെ മാര്‍ഗത്തില്‍ ഓടാനാരംഭിച്ചു. ഘോരവനത്തില്‍ കൂരിരുട്ടില്‍ മഴയത്ത് ചെളിനിറഞ്ഞ മാര്‍ഗത്തില്‍ വീണും എഴുന്നേറ്റും അവര്‍ മുന്നോട്ടു നീങ്ങി. സിദ്ദി മസൂദും ഭാര്യാപിതാവിനെപ്പോലെതന്നെ സാഹസിയായ സര്‍ദാര്‍ ആയിരുന്നു.

ആകാശത്ത് ഒരു മിന്നല്‍പ്പിണരുണ്ടായി. അപ്പോള്‍ അങ്ങകലെ വൃക്ഷക്കൂട്ടത്തില്‍ മാവളിസൈനികര്‍ ശിവാജിയുടെ പല്ലക്കും ചുമന്ന് ഓടുന്നത് അവര്‍ കണ്ടു. സിദ്ദിമസൂദിന്റെ  പഠാണി സൈനികര്‍ പെട്ടെന്നു തന്നെ പല്ലക്കിനെ ആക്രമിച്ചു. സിദ്ദിമസൂദ് നില്‍ക്കൂ എന്നാജ്ഞാപിച്ചു. പല്ലക്കു ചുമക്കുന്നവര്‍ നിന്നു. അകത്താരാ എന്ന് സിദ്ദി മസൂദിന്റെ ചോദ്യത്തിന് പരിഭ്രമത്തോടെ സൈനികര്‍ പറഞ്ഞു ശിവാജി.

അതീവ സന്തോഷത്തോടെ മസൂദ് സ്വഗതമായി മനസ്സില്‍ പറഞ്ഞു, ഇന്നുവരെ അഫ്‌സല്‍ഖാന്‍, ഫാജല്‍ഖാന്‍, രുസ്തും-ഇ-ജമാല്‍, സ്വയം സിദ്ദി ജൗഹര്‍ എന്നിവര്‍ക്ക് സാധിക്കാത്ത കാര്യം ഞാന്‍ സാധിച്ചിരിക്കുന്നു എന്നഭിമാനിച്ചു. അത് സ്വാഭാവികമാണുതാനും.

പല്ലക്കോടുകൂടി മാവളി സൈനികരെ ബന്ധനസ്ഥരാക്കി തന്റെ അമൂല്യമായ സമ്മാനം ശ്വശുരനു സമര്‍പ്പിച്ചു. തന്റെ ജാമാതാവ് ഏതാനും മണിക്കുറുകള്‍ കൊണ്ട് ശിവാജിയെ ബന്ധനസ്ഥനാക്കിക്കൊണ്ടു വന്നതറിഞ്ഞ് സിദ്ദിജൗഹറിന് സന്തോഷവും തന്റെ ജാമാതാവില്‍ അഭിമാനവും തോന്നി. ശിവാജി ബന്ധനസ്ഥനാക്കപ്പെട്ട വിവരം സൈന്യത്തില്‍ മുഴുവന്‍ വ്യാപിച്ചു. എല്ലായിടവും ആനന്ദസാഗരത്തിന്റെ തിരകള്‍ അലയടിച്ചു. പല്ലക്ക് ചുമന്നവര്‍ സിദ്ദി ജൗഹറിന്റെ മുന്നില്‍ പല്ലക്ക് താഴ്‌ത്തുവച്ചു.

അകത്ത് ഗൗരവത്തോടുകൂടി ഇരുന്ന ശിവാജി പുറത്തുവന്നു. മാവളി സൈനികര്‍ വലിയ ആദരവ് പ്രകടിപ്പിച്ചു. ശിബിരത്തിലുള്ള സര്‍ദാര്‍മാരും സുബേദാര്‍മാരും മറ്റും ശിവാജിയെ കാണാന്‍ ഔത്സുക്യത്തോടെ ചുറ്റിലും വന്നുനിന്നു. ഇതില്‍ ചിലര്‍ ശിവാജിയെ അടുത്തുനിന്നു കണ്ടവരും ഉണ്ടായിരുന്നു. ചിലര്‍ക്ക് സംശയം തോന്നി. ഇത് മറ്റാരോ ആണ് എന്ന്. ഇതിനെത്തുടര്‍ന്ന് ശിവാജിയെ വിസ്തരിക്കാന്‍ ആരംഭിച്ചു. അതില്‍നിന്നും ഇത് ശിവാജി അല്ല, പന്‍ഹാളകോട്ടയിലെ ശിവാജി എന്നു പേരുള്ള ഒരു ക്ഷുരകന്‍ (ബാര്‍ബര്‍) ആണെന്ന് മനസ്സിലായി.

ഹേ ഖുദാ! സിദ്ദിജൗഹറും സിദ്ദിമസൂദും മറ്റ് സൈനിക പ്രമുഖന്മാരുടെയും സ്ഥിതി പറഞ്ഞറിയിക്കാവുന്നതല്ല ഊഹിക്കാവുന്നതാണ്. രോഷാകുലനായ സിദ്ദി മസൂദ് പല്ലുകടിച്ചുകൊണ്ട് വീണ്ടും വിശാലദുര്‍ഗത്തിന്റെ ഭാഗത്തേക്കു  പാഞ്ഞു, പിറകെ തന്റെ സൈനികരും. ശിവാജിയുടെ പല്ലക്കുമായി മാവളി സൈനികര്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞു. സ്വരാജ്യത്തിന്റെയും രാജാവിന്റെയും പ്രാണന്‍ നമ്മുടെ കാലിന്റെ ബലത്തിലാണ് നില്‍ക്കുന്നതെന്നറിയാവുന്ന അവര്‍ പറക്കുകയായിരുന്നു. കൃത്രിമ ശിവാജിയുടെ തന്ത്രമുപയോഗിച്ച് കുറച്ചുസമയം ലഭിച്ചെങ്കിലും സത്യം മനസ്സിലാക്കിയാല്‍ ശത്രു പിന്തുടരുമെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.