ഓസ്റ്റിന്‍: ടെക്സസില്‍ കോവിഡ് 19 വ്യാപകമായതിനുശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വന്‍വര്‍ധന. നവംബര്‍ ആറാം തീയതി ഞായറാഴ്ച സംസ്ഥാനത്ത് 8,681 കോവിഡ് 19 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ടു. (9000).
ഞായറാഴ്ച 92 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഡേറ്റാ അനുസരിച്ച് ടെക്സസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 23,055 ആണ്. അമേരിക്കയില്‍ ഇത്രയും അധികം രോഗികള്‍ മരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സസ്.
കഴിഞ്ഞ രണ്ടാഴ്ചയില്‍ രോഗികളുടെ എണ്ണം 24.8 ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ വളരെ അധികമായിരിക്കുമെന്നാണ് അധികൃതരുടെ അനൗദ്യോഗിക റിപ്പോര്‍ട്ട്.
ടെക്സസിലേക്ക് 1.4 മില്യന്‍ ഡോസ് കോവിഡ് 19 വാക്സിന് ആദ്യഘട്ടമായി അയച്ചിട്ടുണ്ടെന്ന് സി.ഡി.സി അറിയിച്ചതായി ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 14-ന് വാക്സിന് ടെക്സസില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: