മരട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സപ്തതി വര്‍ഷത്തില്‍ വ്യത്യസ്ഥമായ രീതിയില്‍ ആശംസകള്‍ നേര്‍ന്ന് നെട്ടൂര്‍ മൂലയില്‍ വീട്ടില്‍ ബിനോയ് – ടിന്റു ദമ്പതികളുടെ മകന് നാലാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് ബിനോയ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘എന്‍’ മുതല്‍ ‘ഐ’ വരെയുള്ള അക്ഷരങ്ങളിലൂടെ ഹിന്ദി വാക്കുകളില്‍ അവതരിപ്പിക്കുകയാണ് ഈ നാലാം ക്ലാസ്സുകാരന്. അഭിനവ് ബിനോയ് കൊച്ചി നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ അഭിനവിന്റെ വീട്ടിലെത്തി അനുമോദിക്കുകയും ചെയ്തു.
- ‘N’ – നേതാ ഹെ ഹമാരെ (നേതാവാണ് നമ്മുടെ),
- ‘A’ – ഏകാഗ്ര് ഹെ ആപ് (ഏകാഗ്രതയുളളയാളാണ് അങ്ങ്),
- R” – രക്ഷക് ഹെ ഹമാരെ (രക്ഷകനാണ് നമ്മുടെ),
- ‘E’ – ഈമാന്ദാര് ഹെ ആപ് (വിശ്വസ്ഥനാണ് അങ്ങ്),
- ‘N’ – നീതിമാന് ഹെ ആപ് (നീതിമാനാണ് അങ്ങ്),
- ‘D’ – ദീന്‍ദയാലു ഹെ ആപ് (കഷ്ടതയനുഭവിക്കുന്നവരോട് ദയകാട്ടുന്നയാളാണ് അങ്ങ്),
- ‘R’ – രാഷ്ട്ര് കീ പ്രതീക്ഷാ ഹെ ആപ് (രാഷ്ട്രത്തിന്റെ പ്രതീക്ഷയാണ് അങ്ങ്),
- ‘A’ – ഏകതാ കി വക്താ ഹെ ആപ് (ഐക്യത്തിന്റെ വക്താവാണ് അങ്ങ്),
- ‘M’ – മഹാന് ഹെ ആപ് (മഹാനാണ് അങ്ങ്),
- ‘O’ – ഓജസ്വി ഹെ ആപ് (ചുറുചുറുക്കുള്ളയാളാണ് അങ്ങ്),
- ‘D’ – ധര്മ്മിഷ്ഠ് ഹെ ആപ് (ധര്‍മ്മിഷ്ഠനാണ് അങ്ങ്),
- ‘I’ – ഐതിഹാസിക് രാജനൈതിക് സുധാരക് ഹെ ആപ് (രാഷ്ട്രനന്മയ്ക്കായി ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നയാളാണ് അങ്ങ്).
അഭിലാഷ് നെടുമ്പിള്ളില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: