Categories: Kerala

ക്രിക്കറ്റിന് അവധി നല്‍കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് അര്‍ജുന്‍

ക്രിക്കറ്റ് കളിക്ക് അവധി നല്‍കി അര്‍ജുന്‍ പയ്യട തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങി. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് കാഴ്ച പരിമിതരുടെ സംസ്ഥാന ടീം അംഗം കൂടിയായ അര്‍ജുന്‍ മത്സരിക്കാനിറങ്ങിയത്.

Published by

ചേളന്നൂര്‍: ക്രിക്കറ്റ് കളിക്ക് അവധി നല്‍കി അര്‍ജുന്‍ പയ്യട തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങി. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് കാഴ്ച പരിമിതരുടെ സംസ്ഥാന ടീം അംഗം കൂടിയായ അര്‍ജുന്‍ മത്സരിക്കാനിറങ്ങിയത്.  

കഴിഞ്ഞ അഞ്ച് വര്‍ഷമായി കാഴ്ച പരിമിതരുടെ ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി പാഡണിയുന്നു. കേരളത്തിന് വേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കളിച്ച അദ്ദേഹം 2020 ല്‍ ബംഗലുരുവില്‍ നടന്ന നാഗേഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനമായി കളിച്ചത്.  

എബിവിപിയിടെയാണ് അര്‍ജുന്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. ചേളന്നൂര്‍ എസ്എന്‍ കോളേജ് എബിവിപി യൂണിറ്റ് സെക്രട്ടറി, ബാലുശ്ശേരി നഗര്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട് 24 കാരനായ അര്‍ജുന്‍. യുഡിഎഫിലെ എം. പ്രകാശനും എല്‍ഡിഎഫിലെ പി. ഇസ്മായിലുമാണ് അര്‍ജുന്റെ എതിരാളികള്‍.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക