ഭോപ്പാല്‍: മധ്യപ്രദേശിലെ റാത്ലാമില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ റാത്ലാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ദിലീപ് ദേവല്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. അഞ്ചു പോലീസുകാര്‍ക്ക് പരുക്കേറ്റു. ആറു കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്തിലെ ദഹോദ് നിവാസിയാണ് ദിലീപ്. നവംബര്‍ 25ന് ഛോട്ടി ദീപാവലി ആഘോഷത്തിനിടെ റാത്ലാമില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അയല്‍വാസികളെല്ലാം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയാണ് ഗോവിന്ദ് സോളങ്കി(50), ഭാര്യ ശാര്‍ദ(45), മകള്‍ ദിവ്യ(21) എന്നിവരെ ദിലീപും സംഘവും കൊലപ്പെടുത്തിയത്.
എല്ലാവരും ആഘോഷത്തില്‍ മുഴുകിയതിനാല്‍ വെടിയൊച്ച കേട്ടില്ല. പിറ്റേ ദിവസം രാവിലെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്തിടെ ഗോവിന്ദ് ഒരു വസ്തുവില്‍പ്പന നടത്തിയെന്നും അതിന്റെ പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള അറിവില്‍ മോഷ്ടിക്കാനെത്തിയതിനിടെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ കൂട്ടാളികളായ മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു. സൊക്കോ കില്ലര്‍ എന്നാണ് പോലീസ് റെക്കോര്‍ഡുകളില്‍ ദിലീപ് അറിയപ്പെടുന്നത്. തെളിവു നശിപ്പിക്കാന്‍ ഇയാള്‍ കൂട്ടാളികളെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: