Categories: World

വിമതയുദ്ധവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ കൊടുംക്രൂരതകള്‍ മറക്കാനോ പൊറുക്കാനോ സാധിക്കില്ല; ജീവിതകാലം മുഴുവന്‍ തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇതിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചകള്‍ക്കുമായി സഹായം വേണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് പാക് ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടു

Published by

ധാക്ക : പാക്കിസ്ഥാന്റെ കൊടുംക്രൂരതകള്‍ മറക്കാനോ പൊറുക്കാനോ സാധിക്കില്ല. ആ വേദനകള്‍ ജീവിതകാലം മുഴുവന്‍ തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീനയുടെ വസതിയില്‍ ധാക്കയിലെ പാക് ഹൈക്കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.  

1971 ലെ വിമതയുദ്ധവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ മറക്കാന്‍ കഴിയില്ല. ഉഭയകക്ഷി വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കമ്മിഷണര്‍ ഷേയ്ഖ് ഹസീനമായുമായി കൂടിക്കാഴ്ച നടത്തിയത്.  

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇതിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചകള്‍ക്കുമായി സഹായം വേണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് പാക് ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥിരം ചര്‍ച്ചകള്‍ തുടരുന്നതില്‍ യാതൊരുവിധ പ്രശ്നവും ഇല്ലെന്ന് ഹസീന ഉറപ്പുനല്‍കിയാതായും റിപ്പോര്‍ട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക