ഡിസംബര്‍ 5 ശ്രീ അരബിന്ദോയുടെ ഓര്‍മ ദിവസമാണ്. അരബിന്ദോയെക്കുറിച്ച് വായിക്കുന്തോറും ആഴത്തിലുള്ള അറിവ് ലഭിക്കുന്നു. എന്റെ പ്രിയപ്പെട്ട യുവാക്കള്‍ അരബിന്ദോയെക്കുറിച്ച് എത്രത്തോളം മനസിലാക്കുന്നോ അത്രത്തോളം നിങ്ങള്‍ നിങ്ങളെ തന്നെ പരിഷ്‌ക്കരിക്കും. ജീവിതത്തിന്റെ ഏത് അവസ്ഥയിലും, നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താന്‍ അരബിന്ദോ നിങ്ങള്‍ക്കെപ്പോഴും ഒരു പ്രേരണയായിരിക്കും. നിങ്ങള്‍ക്ക് പുതിയ മാര്‍ഗം കാണിച്ചു തരാന്‍ അദ്ദേഹത്തിനു സാധിക്കും.
എങ്ങനെ എന്നാല്‍ ഇന്ന് നമ്മള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ അരബിന്ദോയുടെ തദ്ദേശീയ തത്വചിന്ത നമുക്ക് വഴി കാണിച്ചുതരും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ജോലിക്കാരും കരകൗശല വിദഗ്ധരും നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സ്വദേശി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിദേശത്തു നിന്നും എന്തെങ്കിലും പഠിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല.
എവിടെനിന്നെങ്കിലും പുതിയതായി പഠിക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് നല്ലതാണ്. ഇത് തന്നെയാണ് വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാപയിന്റെ ചേതനയും. പ്രത്യേകിച്ച് അദ്ദേഹം സ്വദേശിയെ സ്വീകരിക്കുന്നതിനെക്കുറിച് പറഞ്ഞിരിക്കുന്നത് ഇന്ന് എല്ലാ പൗരന്‍മാരും വായിക്കേണ്ടതാണ്. സുഹൃത്തുക്കളേ, അതുപോലെ വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള അരബിന്ദോയുടെ ചിന്തകള്‍ വളരെ വ്യക്തമാണ്. അദ്ദേഹം വിദ്യാഭ്യാസത്തെ കേവലം അറിവോ, ഡിഗ്രി നേടുന്നതോ ജോലി നേടുന്നതോ ആയിട്ടല്ല കാണുന്നത്. മറിച്ച് വിദ്യാഭ്യാസം യുവാക്കളുടെ മനസ്സിലും ശരീരത്തിനും പരിശീലനം നല്‍കുന്നതായിരിക്കണം. യുവാക്കളുടെ മസ്തിഷ്‌കത്തിന്റെ ശാസ്ത്രീയവികസനവും മനസ്സില്‍ ഭാരതീയന്‍ എന്ന വിചാരവും ഉണ്ടാകണം എങ്കിലേ യുവാക്കള്‍ക്ക് നല്ലൊരു പൗരനാകാന്‍ സാധിക്കൂ.
അരബിന്ദോ ദേശീയ വിദ്യാഭ്യാസത്തെക്കുറിച്ച് എന്താണോ അന്ന് പറഞ്ഞത് അത് ആരും ചെവിക്കൊണ്ടില്ല . ഇന്ന് രാജ്യം അതിനെ പുതിയ ദേശീയ വിദ്യാഭ്യാസ നയമായി സ്വീകരിച്ച് നടപ്പാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക