രാഗദ്വേഷങ്ങളുടെ
ഇടിമുഴക്കങ്ങളില്‍
രാവേറെ കഴിഞ്ഞിട്ടും
രാപ്പനിയകലാതെ
വിറയല്ച്ചുരത്തിലൂടെ പിച്ചും പേയുമായി
വിഭ്രാത്മകത തീവ്ര നിറങ്ങളാല്‍
വരയ്ക്കുന്നു
മലമുകളിലൊരു
ചോപ്പു കാണ്മതിനായ്
മഞ്ഞൊഴുകിയ പാതയോരത്ത്
പരിഭവ കിളികള്‍ നാമം ചൊല്ലിടുന്നു,
കൈതോല പായ സ്വപ്നം ചുരുട്ടി മടക്കി.
കടലകന്ന തീരത്ത് കാക്കകള്‍
കലപിലകൂട്ടി ചാകര കോളിനായ്
നെഞ്ചിടിപ്പോടെ തുഴയുമരയന്
ലവണാംബുധിമദ്ധ്യേ വിയര്‍പ്പൊഴുക്കി .
ഞരമ്പുകളിലെ പച്ചയോട്ടങ്ങള്
അരണ്ട വെളിച്ചത്തില്‍ കല്ലിക്കുമ്പോഴും നനവുകളുടെ നേര്‍ത്ത നാദത്തില്‍
പ്രജ്ഞയുടെ നൃത്ത ഗീതകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: