വാഷിങ്ടൻ: 20–ാം നൂറ്റാണ്ടിൽ കമ്മ്യൂണിസത്തിന് ഇരകളായ 100 മില്യൺ ആളുകൾക്ക് അഭിവാദ്യമർപ്പിച്ചു ട്രംപ്. നവംബർ 7ന് നാഷണൽ ഡേ ഫോർ ദി വിക്ടിംസ് ഓഫ് കമ്മ്യൂണിസം (NATIONAL DAY FOR THE VICTIOM OF COMMUNICATION) ദിനത്തിൽ വൈറ്റ് ഹൗസിൽ നിന്നും പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിലാണ് ട്രംപ് രക്ത സാക്ഷികളെ അനുസ്മരിച്ചത്.
കാലഹരണപ്പെട്ട ഈ പ്രത്യയ ശാസ്ത്രം ഇനിയും വ്യാപകമാകാതെയിരിക്കുന്നതിന് നാം ഓരോരുത്തരം പ്രതിജ്ഞ ചെയ്യണം. സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിക്കുന്നതിൽ അമേരിക്കൻ ജനത അഭിമാനം കൊള്ളുന്നു. പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട വിവിധ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ തടവറകളിൽ കഴിയുന്ന ഒരു ബില്യൻ ജനങ്ങളെ പിന്തുണക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണം ട്രംപ് ഓർമ്മിപ്പിച്ചു.
വാർസൊ യുദ്ധത്തിൽ വാൾഡിമിർ ലെനിൻ ബോൾഷെവിക്കിനെതിരെ പോളിഷ് സൈന്യം നേടിയ വിജയത്തിന്റെ നൂറാം വാർഷികമാണ് നാം ഈ വർഷം സ്മരിക്കുന്നത്. പോളിഷിലെ ധീരരായ സൈനികർ ദശാബ്ദങ്ങളോളം യൂറോപ്പിൽ കമ്മ്യൂണിസത്തെ തടഞ്ഞുനിർത്തിയിരുന്നു. എന്നാൽ പോളണ്ടിനെ ഇരുമ്പു മറയ്‌ക്കകത്തു നിർത്തി സോവിയറ്റ് യൂണിയൻ അയൽ രാജ്യങ്ങളിൽ കമ്മ്യൂണിസം വ്യാപിപ്പിക്കുന്നതിൽ വിജയിച്ചു. കമ്മ്യൂണിസത്തിന് ഇരകളായവരെ സ്മരിക്കുന്ന ഈ ദിവസം അമേരിക്ക ഒരിക്കലും സോഷ്യലിസ്റ്റ് രാജ്യമാകുകയില്ലെന്നു പ്രതിജ്ഞയെടുക്കണമെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: