യൂട്ട: യൂട്ടാ സംസ്ഥാനത്തു പ്രതിദിന കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഗവർണർ ഗാരി ഹെർബർട്ട് സംസ്ഥാന വ്യാപകമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. യൂട്ടായിൽ താമസിക്കുന്ന എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ഗവർണർ നിർദേശിച്ചു.
ആശുപത്രിയിൽ കോവിഡ് രോഗികളെ ഉൾക്കൊള്ളാവുന്നതിന്റെ പരമാവധി സംഖ്യ ഇതിനകം കഴിഞ്ഞെന്നും ഇനിയും രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു. നവംബർ 8 ഞായറാഴ്ച രാത്രി ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് അടിയന്തിരാവസ്ഥയെകുറിച്ചു ഗവർണർ ജനങ്ങളെ അറിയിച്ചത്.
നിർബന്ധ മാസ്ക്കിനോടൊപ്പം സോഷ്യൽ ഗാദറിങ്, ഹൈസ്കൂൾ സ്പോർട്ടിങ് ഇവന്റ്സ് എന്നിവ അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചതായും ഗവർണർ അറിയിച്ചു. മാസ്ക്ക് ധരിക്കുന്നത് ഒരിക്കലും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയില്ല പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഗവർണർ കാലാവധി പൂർത്തിയാക്കി ജനുവരി 4ന് സ്ഥാനമൊഴിയും. സംസ്ഥാനത്ത് ഇതുവരെ 1,33,000 കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും 659 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: