Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടല്‍ കടന്നെത്തിയത് 6000 കോടി; നടപടി നേരിടാന്‍ കെ.പി. യോഹന്നാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി; യോഹന്നാനെ നാട്ടിലെത്തിക്കാന്‍ ശ്രമം

അതിനിടെ വിദേശത്തുളള കെ.പി. യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ക്ക് ഏറ്റവും കൂടുതല്‍ പണമെത്തിയത്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവ് പ്രകാരം ഇടപാടുകള്‍ സംബന്ധിച്ച് കനേഡിയന്‍ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പുറമേ കേന്ദ്ര ഏജന്‍സികളുടെ ശക്തമായ നടപടികള്‍ കൂടി ഭയന്നാണ് അന്ന് ഹര്‍ജി നല്‍കിയത്. അവിടെയുള്ള സ്വത്തുക്കളും ബിനാമികളുടെ പേരിലേക്ക് മാറ്റി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 10, 2020, 10:35 am IST
in Kerala

തിരുവല്ല: ആറായിരത്തിലേറെ കോടി രൂപയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച് വെട്ടിലായ ബിലീവേഴ്സ് ചര്‍ച്ച് മേധാവി കെ.പി. യോഹന്നാന്‍ നടപടികളില്‍ നിന്ന് രക്ഷപെടാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. സുവിശേഷ, സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി  തങ്ങള്‍ നല്‍കിയ കോടികള്‍ യോഹന്നാന്‍ ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് അമേരിക്കയിലെയും കാനഡയിലെയും ചിലര്‍  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ജൂണിലാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയും യോഹന്നാനും പാപ്പര്‍ ഹര്‍ജി നല്‍കിയത്.

അതിനിടെ വിദേശത്തുളള കെ.പി.  യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. കാനഡയിലെ  അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ക്ക് ഏറ്റവും കൂടുതല്‍ പണമെത്തിയത്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവ് പ്രകാരം ഇടപാടുകള്‍ സംബന്ധിച്ച് കനേഡിയന്‍ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പുറമേ കേന്ദ്ര ഏജന്‍സികളുടെ ശക്തമായ നടപടികള്‍ കൂടി ഭയന്നാണ് അന്ന് ഹര്‍ജി നല്‍കിയത്. അവിടെയുള്ള സ്വത്തുക്കളും ബിനാമികളുടെ പേരിലേക്ക് മാറ്റി.  

ബിലീവേഴ്സ് ചര്‍ച്ച്  വിദേശത്തു നിന്ന് ഇന്ത്യയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ പിരിക്കുന്ന പണം കച്ചവട താത്പര്യത്തോടെ ഉപയോഗിക്കുന്നുവെന്നാണ് ചില അക്കൗണ്ടുടമകള്‍  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്.  തങ്ങള്‍ നല്‍കിയ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടും ഇവര്‍  കനേഡിയന്‍ കോടതിയേയും  സമീപ്പിച്ചിരുന്നു.  

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിലീവേഴ്സിനെതിരായ അന്വേഷണം ആദയനികുതി വകുപ്പ് ഉള്‍പ്പെടെ ആരംഭിച്ചത്. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സിന്റെ ഉത്തരവ് പ്രകാരം നാലു  ദിവസമായി നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. വിശ്വാസികളെന്ന പേരില്‍,  ബിനാമികളുടെ അക്കൗണ്ടു വഴിയാണ് 6000 കോടി ഇന്ത്യയില്‍ എത്തിച്ചത്. പരിശോധനയില്‍ ഇതു സംബന്ധിച്ച് മുഴുവന്‍ രേഖകളും കണ്ടെടുത്തു. മൂന്ന് ദിവസമായുള്ള റെയ്ഡില്‍  പിടിച്ചെടുത്ത 13.5 കോടിയില്‍ ഏഴ് കോടി ബിലീവേഴ്സ് ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് കണ്ടെത്തിയത്. അനധികൃത ഇടപാടുകളെത്തുടര്‍ന്ന് ബിലീവേഴ്സിന്റെ എഫ്സിആര്‍ഐ രജിസ്ട്രേഷന്‍ കേന്ദ്രം 2016ല്‍ റദ്ദാക്കിയിരുന്നു.  

2012ല്‍ കെ.പി. യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പക്ഷെ എങ്ങുമെത്തിയില്ല. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപയാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചത്.   ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്.

Tags: KP Yohannan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു

Kerala

എംബിബിഎസിന് സീറ്റ് തട്ടിപ്പ്; അറസ്റ്റിലായ കെ.പി. യോഹന്നാന്റെ സഹോദരന്‍ റിമാന്‍ഡില്‍

Kerala

‘പിണറായിയുടെയും കോടിയേരിയുടെയും കോടികളുടെ കള്ളപ്പണം അമേരിക്കയിലേക്ക് കടത്തി’; ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് 40 അംഗ ഇഡി സംഘം; നാലിടത്ത് റെയിഡ്

BJP

മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി

Kerala

ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി; കണ്ടുകെട്ടിയത് ശബരിമല വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.