വാഷിങ്ടൻ ഡിസി: യുഎസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്ത ഏമി കോണി ബാരറ്റിന് അമേരിക്കയുടെ ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 22 അംഗങ്ങളുള്ള കമ്മിറ്റിയിൽ 12 അംഗങ്ങൾ എമിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പത്തംഗങ്ങളുള്ള ഡമോക്രാറ്റിക് പാർട്ടി വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു.
ഒക്ടോബർ 26 തിങ്കളാഴ്ച യുഎസ് സെനറ്റിൽ വോട്ടെടുപ്പ് നടക്കും. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താൽ, ഡമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചാൽ പോലും എമി സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടും. സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാം (റിപ്പബ്ലിക്കൻ പാർട്ടി) ജുഡീഷ്യറി കമ്മിറ്റി നോമിനേഷൻ അംഗീകരിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തി.
എമിയുടെ നാമനിർദേശം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതു നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഡെമോക്രാറ്റ് സെനറ്ററും കമ്മിറ്റി അംഗവുമായ ഡിക് ഡർബിൻ പറഞ്ഞു. സുപ്രീം കോടതി ഒമ്പതംഗ ബഞ്ചിൽ എമിയുടെ നിയമനം അംഗീകരിക്കപ്പെട്ടാൽ കൺസർവേറ്റീവ് ജഡ്ജിമാരുടെ അംഗം ആരാകും. ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങളിൽ കോടതി അനുകൂല തീരുമാനമെടുക്കുമോ എന്നാണ് ഡമോക്രാറ്റുകൾ ഭയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: