നവരാത്രയില് ഇന്ന് ഏഴാം നാള്‍. ദുര്‍ഗയുടെ രൗദ്ര ഭാവമായ കാളരാത്രിയെ ആരാധിക്കുന്ന നാള്‍. ദുഷ്ട നിഗ്രഹത്തിനിറങ്ങുന്ന ദേവിയാണ് കാളരാത്രി. കാളിമയോടു കൂടിയ ശക്തി സ്വരൂപം. കഴുതപ്പുറത്തേറി ജടയഴിച്ചിട്ട് കൈയില്‍ വാളേന്തി, അഗ്നിജ്വാല വമിക്കുന്ന ശ്വാസോച്ഛാസത്തോടെ ദേവിയെത്തുമ്പോള്‍ ദുഷ്ട ശക്തികള്‍ ഭയന്നു വിറയ്‌ക്കും. കാളരാത്രീ രൂപത്തിലാണ് ദേവി രക്തബീജനെന്ന അസുരനെ നിഗ്രഹിച്ചത്. താഴെ വീഴുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്നും ആയിരമായിരം രക്തബീജന്മാര്‍ പിറവിയെടുക്കുമെന്നതിനാല്‍ താഴെ വീഴാതെ ഓരോ തുള്ളിയും ദേവി പാനം ചെയ്തുവെന്നാണ് കഥ. ഉള്ളുരുകി പ്രാര്‍ഥിക്കുന്ന ഭക്തര്‍ക്ക് സര്‍വാഭീഷ്ടങ്ങളും സാധിച്ചു നല്‍കുന്നതിനാല്‍ കാളരാത്രി, ശുഭകാരിയെന്നും അറിയപ്പെടുന്നു. ഇന്ന് ദേവിയെ പ്രാര്‍ഥിച്ചാല്‍ ധൈര്യവും ക്ഷമയും ശക്തിയും സര്‍വൈശ്വര്യങ്ങളമമുണ്ടാകുമെന്നാണ് വിശ്വാസം. യോഗികളും സാധകരും പ്രപഞ്ചവാതില്‍ തുറക്കാന്‍ ദേവിയുടെ അനുഗ്രഹത്തിനായി ധ്യാനനിരതരാകുന്നതും ഇന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക