ഒരിക്കല്‍ ഒരു മലയാള ദിനപത്രം കാര്‍ഷികരംഗത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ. ‘വെറ്റില മാസ വിളയാണെന്നും അത് മാര്‍ക്കറ്റിലെത്തിച്ചാല്‍ മധ്യസ്ഥര്‍ മതിപ്പുവില നല്‍കി പറ്റിക്കുന്നു’- എന്നൊക്കെയുള്ള എഴുത്ത് നീണ്ടുപോകുന്നു.
ഇവിടെ ഇടനിലക്കാര്‍ പറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് എഴുതിയത് നേര്. പക്ഷെ വെറ്റില ആഴ്ചതോറും നുള്ളിയെടുത്ത് അടുക്കി കെട്ടി മാര്‍ക്കറ്റില്‍ എത്തിക്കുന്നു എന്ന് ഏതൊരു കൊച്ചുകുട്ടിക്കുപോലും അറിയാം. കൃഷിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും തിരിച്ചറിഞ്ഞുകൂടാത്തവര്‍ ഈ രംഗത്ത് സജീവമായതിന്റെ പരിണിത ഫലമാണ് മേല്‍പറഞ്ഞ വാചകത്തിന്റെ ഉദാഹരണം.
കാര്‍ഷികവൃത്തി നാടിന്റെ വിശുദ്ധിയായി കണ്ട് അത് ആദരവോടെ ചെയ്തിരുന്ന ഒരു ജനസമൂഹമുണ്ടായിരുന്നു കേരളത്തില്‍. അത് ഇല്ലാതാക്കിയത് രാഷ്‌ട്രീയ ഇടപെടലുകളും പിന്നെ അവരുടെ മാധ്യമങ്ങളുമാണ്. അവരാണ് ഇപ്പോള്‍ ഈ കര്‍ഷക ബില്ലിന്റെ എതിര്‍സ്വര പ്രചാരകര്‍. ഇവരുടെ പിന്തുണയോടെ കൃഷിയില്ലാ പാടത്ത് ഫഌറ്റ് കൃഷി നടത്തി ലാഭം കൊയ്യാന്‍ വന്‍തിരക്കാണ്. ആ ഫഌറ്റിലിരുന്ന് ഹോം ഡെലിവറി ഫുഡിന്റെ ആശ്രിതരായി മാറാനാണ് ശ്രമിക്കുന്നത്. വിത്ത് നട്ട് മുളച്ച് പാകമായി അതില്‍നിന്ന് കിട്ടുന്നവ ആഹാരമായി കഴിക്കുന്നതിന്റെ തൃപ്തി ഹോം ഡെലിവറി ഫുഡിന് കിട്ടുമോ എന്ന് ചിന്താവിഷയമാക്കേണ്ടിയിരിക്കുന്നു.
കര്‍ഷകരാണ് ഈ നാടിന്റെ അന്നദാതാക്കള്‍ എന്ന് കരുതുന്ന ഭരണകര്‍ത്താക്കള്‍ക്ക് മാത്രമേ അവരോട് ആദരവ് തോന്നൂ. ഇല്ലാത്തവര്‍ സമരം ചെയ്ത് സര്‍വതിനേയും എതിര്‍ക്കും. എന്നിട്ട് ചില വിദേശ മേല്‍ക്കോയ്മകളെ ഇവിടെ കുടിയിരുത്താന്‍ ശ്രമിക്കും.
ഇന്ത്യ സ്വതന്ത്രമായിട്ടും ഇവിടം വിട്ടുപോകാത്ത ആ വിദേശ മേല്‍ക്കോയ്മ, എല്ലാമുള്ള രാജ്യത്ത് ഒന്നുമില്ല എന്ന് വരുത്തിത്തീര്‍ത്ത് ഇതുവരെ ജനത്തെ ദരിദ്രരായി തുടരാന്‍ പ്രേരിപ്പിച്ചു. പക്ഷെ ഇപ്പോള്‍ വിദേശ മേല്‍ക്കോയ്മയേയും ഇടനില മുതലാളിവര്‍ഗത്തേയും അകറ്റിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ജനപിന്തുണയുള്ള കാര്യം ബാഹ്യശക്തികള്‍ മനസിലാക്കുമെന്ന് കരുതുന്നു.
മോഹന്‍കുമാര്‍
പോത്തന്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: