Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാറാത്ത ശീലങ്ങള്‍

ഭാഷാവിശേഷം

എസ്.കെ by എസ്.കെ
Oct 23, 2020, 05:18 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാഷാ സ്‌നേഹികളെല്ലാം ആര്‍ജവത്തോടെ പരിശ്രമിച്ചാലേ ഭാഷയിലെ മലിനീകരണം, ഒരു പരിധിവരെയെങ്കിലും തടയാന്‍ കഴിയൂ. അധ്യാപകരും എഴുത്തുകാരുമെന്നപോലെ പത്രപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കേണ്ടവരാണ്. പത്രഭാഷ ശരിയാണെന്നു കരുതുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഒട്ടേറെയുണ്ട്. അതിലെ വൈകല്യങ്ങള്‍ അവരുടെ ഭാഷയെ കാര്യമായി ബാധിക്കും. ആ നിലയ്‌ക്ക്, ഭാഷാശുദ്ധിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ബാധ്യത പത്രങ്ങള്‍ക്കുണ്ട്.

ദൗര്‍ഭാഗ്യവശാല്‍, അജ്ഞതകൊണ്ടും അശ്രദ്ധകൊണ്ടുമുള്ള തെറ്റുകളും പ്രയോഗ വൈകല്യങ്ങളും മാധ്യമങ്ങളിലെല്ലാം സാധാരണമായിരിക്കുന്നു. അക്ഷരത്തെറ്റുകളെ അച്ചടിത്തെറ്റുകളായിക്കരുതി ആശ്വസിക്കാമെങ്കിലും അവയുടെ ആവര്‍ത്തനവും പെരുപ്പവും  മടുപ്പുണ്ടാക്കും.  

തെറ്റ് ആവര്‍ത്തിച്ചാല്‍ ‘ശരി’യാകുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ‘ഇങ്ങനെ എഴുതിയാലെന്താ, പലരും ഇതുപോലെ എഴുതുന്നുണ്ടല്ലൊ’ എന്നാണ് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ചിലര്‍ നല്‍കുന്ന വിശദീകരണം. ശരി രൂപം അറിയാമെങ്കിലും ഇവര്‍ക്ക് തെറ്റായ രൂപം എഴുതാനോ പറയാനോ മടിയില്ല. ‘യാദൃശ്ചിക’ത്തിനല്ലേ പ്രചാരം, പിന്നെ ‘യാദൃച്ഛികം’ എന്തിനെന്ന് ഈയിടെ ഒരു പ്രഭാഷകന്‍ ചോദിക്കുന്നതു കേട്ടു. ‘നിച്ചയം’ എന്നു പറഞ്ഞിട്ട് ‘നിശ്ചയം’ എന്നെഴുതണമെന്ന് ശഠിക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ  മറ്റൊരുചോദ്യം. ‘വേഗത’യെന്നാണ് കൂടുതല്‍ പേര്‍ എഴുതുകയും പറയുകയും ചെയ്യുന്നത്. അതുകൊണ്ട് ‘വേഗം’ എന്ന ശരിരൂപം

ഉപയോഗിച്ചാല്‍ തെറ്റുപറ്റിയതാണെന്നു കരുതും എന്നു പറഞ്ഞവരില്‍ പത്രപ്രവര്‍ത്തകരുമുണ്ട്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഭാഷയില്‍ ശരിയും തെറ്റും നിശ്ചയിക്കുന്ന കാലം അത് വിദൂരമല്ലെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്!

പത്രങ്ങളില്‍ നിന്ന്:

‘അധ്യാത്മിക പുസ്തകങ്ങള്‍’

‘ആധ്യാത്മികതയെ കൈവിടരുത്’

അധ്യാത്മികം, അധ്യാത്മികം, ആദ്ധ്യാത്മീകത എന്നിവ തെറ്റ്.

അധ്യാത്മം, ആധ്യാത്മികം, ആധ്യാത്മികത എന്നിവ ശരി.

”ഇതില്‍ നാല്‍പതു കേസുകള്‍ സ്ഥിതീകരിച്ചു.”

‘സ്ഥിരീകരിച്ചു’ (ശരി)

ചില വാചകമടികള്‍:

”ജനങ്ങളുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലായി മെട്രോ മാറിയെന്ന് അദ്ദേഹം പറഞ്ഞു.”

പാവം ജനം എന്താണ് മനസ്സിലാക്കേണ്ടത്?

”വേമ്പനാട്ടു കായലിന്റെ തീരവാസികളുടെ ജീവിത രീതിയില്‍ ഇത് മുതല്‍ക്കൂട്ടാകും.”

ഇതും ഒരു ഭാഷാരീതി!

”ഈ വര്‍ഷം 20 ഗ്രാമീണ ടൂറിസം പാക്കേജ് കൂടി ഏറ്റെടുക്കും. കയര്‍, കൈത്തറി, കള്ളുചെത്ത്, മണ്‍പാത്ര നിര്‍മാണം എന്നിവയെല്ലാം പ്രമേയമാക്കും.”

പ്രമേയത്തിനൊത്ത പ്രതിപാദനം!

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”അകവും പുറവും ശുദ്ധിയുടെ വെണ്മയിലെന്നപോലെ സുതാര്യമായിരുന്നു ആ കവിതയുടെ ഉടലഴകും അകക്കാമ്പും.”

അകവും പുറവും ഉടലും അകവുമെല്ലാം ചേര്‍ന്നൊരു കുഴമറിച്ചില്‍! അര്‍ത്ഥം വ്യക്തമല്ലെങ്കില്‍ ഒരു ഗുണമുണ്ട്. എങ്ങനെയും വ്യാഖ്യാനിക്കാം!

”അക്കിത്തത്തിന്റെ കവിതകളില്‍ ചിലതു മാത്രം ഊരിയെടുത്ത് അനവസരങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു.”

കവിതകളില്‍ ചിലത് ഒടിച്ചെടുക്കുകയും മറ്റു ചിലത്  

പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ടാവാം!

”ഇടശ്ശേരിക്കവിതകളുടെ സ്വാധീനം അദ്ദേഹത്തിന്റെ  

കാവ്യശൈലിയില്‍ തീര്‍ച്ചയായും ഉണ്ട്.

ഇക്കാര്യത്തില്‍ ഇനിയാരും സംശയിച്ചേക്കരുത്!

പിന്‍കുറിപ്പ്:

യുവകവി പത്രാധിപരോട്:

സാര്‍, ഞാനയച്ച കവിത നോക്കിയോ?

പത്രാധിപര്‍: നോക്കി. ഒന്നും വിചാരിക്കരുത്.

അത് കവിതയായി തോന്നിയില്ല.

യുവകവി: മുകളില്‍ കവിത എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ സാര്‍…!

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Kottayam

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പുതിയ വാര്‍ത്തകള്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര ഇറാനിയൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു , ആണവ പദ്ധതിയെ എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിക്കാം 

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies