ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ സൈബര്‍ ആക്രമണം നടത്താന്‍ ശ്രമമുണ്ടെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ജപ്പാന്‍. ഒളിമ്പിക്‌സിന്റെ നടത്തിപ്പ് തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും വിഷയം ഗൗരവകരമായി കാണുന്നുണ്ടെന്നും ജാപ്പനീസ് വക്താവ് പറഞ്ഞു. റഷ്യ സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും സൂചന.
ഇരു രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതുവരെ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിന്റെ വിജയം ഉറപ്പാക്കുമെന്നും ജാപ്പനീസ് വക്താവ് പറഞ്ഞു. നേരത്തെ അനധികൃത മരുന്ന് പ്രയോഗം വ്യാപകമായതിനാല്‍ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യന്‍ താരങ്ങളെ വിലക്കിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിലും റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാകില്ല. എന്നാല്‍ സൈബര്‍ ആക്രമണ വാര്‍ത്ത റഷ്യ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക