Categories: Samskriti

മണ്ണില്‍ മുളപൊട്ടിയ ദേവാംശങ്ങള്‍

ആചാരാനുഷ്ഠാനങ്ങളിലും സവിശേഷസ്ഥാനമുള്ള വൃക്ഷങ്ങളുണ്ട്. ഭക്തിപുരസ്സരം നെറ്റിയില്‍ തൊടാന്‍ ചന്ദനത്തോളം പവിത്രമായ മറ്റെന്തുണ്ട്! തമിഴ്‌നാട് തിരുത്താന്നി മുരുക ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി നല്‍കുന്ന ചന്ദനത്തിന് വ്യാധികള്‍ മാറ്റാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. മഹേശ്വരന് ഇഷ്ട പൂജാദ്രവ്യമായ കൂവളത്തിന് ഔഷധഗുണവും അനവധിയുണ്ട്.

വിശുദ്ധവൃക്ഷങ്ങള്‍ ദേവാംശങ്ങളില്‍ നിന്ന് ഉരുവായതെന്നാണ് സങ്കല്‍പം. വിഷ്ണു ഭഗവാന്റെ ആത്മാംശമത്രേ ബോധിവൃക്ഷം അഥവാ അരയാല്‍. മഹാദേവന്റെ കണ്ണീര്‍ത്തുള്ളികള്‍ രുദ്രാക്ഷമായി മണ്ണില്‍ കിളിര്‍ത്തു. ബ്രഹ്മാവിന്റെ മിഴിനീരില്‍ നിന്ന് നെല്ലിമരമുണ്ടായി.  അമൃതിന്റെ തുള്ളികള്‍ മണ്ണില്‍ വീണാണ് ത്രിഫലയിലെ ചേരുവകളിലൊന്നായ കടുക്കയുണ്ടായത്. ബ്രഹ്മാവ് പിറവിയെടുത്ത താമരയും ലക്ഷ്മീദേവിയുടെ സാന്നിധ്യമുള്ള തുളസിയും ഹൈന്ദവര്‍ ഏറെ പവിത്രതയോടെ കാണുന്നു.  

ആചാരാനുഷ്ഠാനങ്ങളിലും സവിശേഷസ്ഥാനമുള്ള വൃക്ഷങ്ങളുണ്ട്. ഭക്തിപുരസ്സരം നെറ്റിയില്‍ തൊടാന്‍ ചന്ദനത്തോളം പവിത്രമായ മറ്റെന്തുണ്ട്! തമിഴ്‌നാട് തിരുത്താന്നി മുരുക ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി നല്‍കുന്ന ചന്ദനത്തിന് വ്യാധികള്‍ മാറ്റാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. മഹേശ്വരന് ഇഷ്ട പൂജാദ്രവ്യമായ കൂവളത്തിന് ഔഷധഗുണവും അനവധിയുണ്ട്.  

ഹോമങ്ങള്‍ക്കും വാസ്തു ദോഷം മാറ്റാനും അനുഷ്ഠാന കര്‍മങ്ങള്‍ക്കും നവധാന്യങ്ങള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. ഒമ്പതു ദേവതകളെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ ഒമ്പതു ധാന്യങ്ങള്‍. ഗോതമ്പ് (സൂര്യന്‍), നെല്ല് (ചന്ദ്രന്‍), തുവര (ചൊവ്വ), പയര്‍ (ബുധന്‍), കടല (വ്യാഴം), അമര (ശുക്രന്‍), എള്ള് (ശനി), ഉഴുന്ന് (രാഹു), മുതിര (കേതു). താന്ത്രിക, മാന്ത്രിക, വൈദിക കര്‍മങ്ങള്‍ക്ക് നവധാന്യങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കാറുണ്ട്. ഉത്സവാനുഷ്ഠാനങ്ങളില്‍ അലങ്കാര തോരണങ്ങള്‍ക്ക് മാവ്, അശോകം, വാഴ ഇവയുടെ ഇലകളിലേതെങ്കിലും ഇല്ലാതെ പൂര്‍ണത വരില്ല.  

അടയ്‌ക്ക, വെറ്റില, തേങ്ങ, മഞ്ഞള്‍, മുള, കരിമ്പ് തുടങ്ങി നമ്മുടെ ആധ്യാത്മിക, സാംസ്‌ക്കാരിക പ്രതീകങ്ങളാകുന്ന ജൈവവൈവിധ്യങ്ങള്‍ ഇനിയുമുണ്ട് എത്രയോ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക