അപകടത്തില്‍ പെട്ട് നട്ടെല്ലിനും സ്പൈനല്‍ കോഡിനും ക്ഷതമേറ്റ് കൈകാലുകള്‍ തളര്‍ന്ന് കിടക്കുന്നവര്‍ക്ക് താഴെ പറയുന്ന കഷായം വളരെ ഫലം ചെയ്യും. ഇത് അനുഭവയോഗമാണ്. എഴുതുന്നയാളും ഗുരുവായ പിതാവും ഇത് പ്രയോഗിച്ചിട്ടുള്ളതാണ്.
അരുത, ചെറുജീരകം, ഉലുവ, ചെന്നിനായകം, കോലരക്ക്, മയില്‍പ്പീലിത്തണ്ട്, ഉഴിഞ്ഞയുടെ വേര്, വെളുത്ത കുന്നിയുടെ വേര്, ചുവന്ന കാട്ടുചെറുതുളസി വേര്, വേലിപ്പരത്തി വേര്, ഇവ ഓരോന്നും പത്തുഗ്രാം വീതം മൂന്നു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് മുക്കാല്‍ ലിറ്ററാക്കി വറ്റിച്ച് 150 മില്ലി വീതം വെറും വയറ്റില്‍ കരിങ്കോഴിയുടെ മുട്ട പുഴങ്ങി അതിന്റെ മഞ്ഞക്കരു മുഴുവന്‍ പൊടിച്ചുചേര്‍ത്ത് രാവിലെയും അത്താഴ ശേഷവും കുടിക്കുക. ഇത് എല്ലാ ചതവുകള്‍ക്കും വളരെ ഉത്തമമായ കഷായമാണ്.
സ്പൈനല്‍ കോഡിന് ക്ഷതേമേറ്റാല് വേലിപ്പരത്തി ഇല, താര്‍താവില്‍ സമൂലം, മുരിങ്ങത്തൊലി, തിപ്പലി, ചങ്ങലം പരണ്ട, കോലരക്ക് ഇവ സമം മുട്ടവെള്ളയില്‍ അരച്ച് നെയ്യില്‍ ചാലിച്ച് നട്ടെല്ലില്‍ കഴുത്തിനു കീഴെ കുഴമ്പായി തേയ്ക്കുക. നാലു മണിക്കൂര്‍ ഇടവിട്ട് കാടി ചൂടാക്കി, തുടച്ചുകളഞ്ഞ ശേഷം ഈ കുഴമ്പ് തേയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: