Categories: Kerala

വി.കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; എം.എന്‍. രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തി

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് വി.കെ. ജയരാജ്. അങ്കമാലി സ്വദേശിയാണ് രജികുമാര്‍ എം.എന്‍.(ജനാര്‍ദ്ദനന്‍ നമ്പൂതിരി.

Published by

സന്നിധാനം : അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. വി.കെ. ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തി. എം.എന്‍. രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തിയാകും. രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.  

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് വി.കെ. ജയരാജ്. അങ്കമാലി സ്വദേശിയാണ് രജികുമാര്‍ എം.എന്‍.(ജനാര്‍ദ്ദനന്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തിയെ കൗശിക് കെ. വര്‍മ്മ ശബരിമലയിലെയും, ഋഷികേശ് വര്‍മ്മ മാളികപ്പുറത്തെയും നറുക്കെടുത്തു. 

പന്തളം നാല് കെട്ട് കൊട്ടാരത്തില്‍ കേരള വര്‍മ്മയുടെയും, പള്ളം കൊട്ടാരത്തില്‍ സീതാലക്ഷ്മി വര്‍മ്മയുടെയും മകനാണ് കൗശിക് കെ. വര്‍മ്മ. പന്തളം മുണ്ടക്കല്‍ കൊട്ടാരത്തില്‍ അനൂപ് വര്‍മ്മയുടെയും എറണാകുളം മംഗള മഠത്തില്‍ പാര്‍വ്വതി വര്‍മ്മയുടെയും മകനാണ് ഋഷികേശ് വര്‍മ്മ.

സന്നിധാനത്തേക്ക് ഒമ്പതും മാളികപ്പുറത്തേക്ക് പത്തും പേരുകളാണ് നിര്‍ദ്ദേശിച്ചിരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗങ്ങളായ എന്‍.വിജയകുമാര്‍, കെ.എസ്.രവി, ശബരിമല സെപ്ഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ.പദ്മനാഭന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by