ഒക്‌ലഹോമ: ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സംസ്ഥാനത്തു പുതിയതായി 797 കേസ്സുകൾ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് 19 കേസ്സുകൾ 1,00,184 ആയി. തിങ്കളാഴ്ച ആറു മരണവും സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തു കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1104 ആയി ഉയർന്നു.
ഒക്ടോബർ 9 വരെ പരിശോധിച്ച 1,240,518 രോഗികളിൽ കൊറോണ വൈറസ് നെഗറ്റീവാണെന്ന് കണ്ടെത്തി. 7284 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ 35.4 ശതമാനം 18നും 35നും, 21.24% – 36നും 49 നും , 17.91 ശതമാനം 50നും 64 നും, 13.9 ശതമാനം 65 വയസ്സിനും മുകളിലും, 9.6 ശതമാനം 5നും 17നും , 1.92 ശതമാനം നാലുവയസ്സിനും ഇടയിലുള്ളവരാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് (797) കണ്ടെത്തിയത് ഒക്ടോബർ 12നാണ്. ഒക്കലഹോമ സംസ്ഥാനത്തെ കൗണ്ടികളിൽ ഏറ്റവും കൂടുതൽ തുൾസയിലാണ്. 19255 പോസിറ്റീവ് കേസ്സുകളും, 27 മരണവും ഒക്കലഹോമ സിറ്റിയിൽ 20620 കേസ്സുകളും 202 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: