Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ശബരിമല തീര്‍ത്ഥാടനം; സര്‍ക്കാര്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തേക്കാള്‍ പ്രാധാന്യം പൂജയ്‌ക്കാണ്. ആയിരങ്ങള്‍ എത്തുമ്പോള്‍ ശബരിമല ക്ഷേത്രസങ്കേതത്തിലും കോവിഡ് ബാധിച്ചാല്‍ നട അടച്ചിടേണ്ട സാഹചര്യമുണ്ടാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 13, 2020, 05:22 am IST
in Main Article
ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗഭീതികളില്‍ ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് വീണ്ടുവിചാരമില്ലാതെസര്‍ക്കാര്‍ ഏകപക്ഷീയമായ  തീരുമാനങ്ങള്‍  നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ചില നിയന്ത്രണങ്ങളോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍  തീരുമാനം.  ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയ്‌ക്കായി സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ്.

യോഗത്തില്‍ സ്വാമി ചിദാനന്ദപുരി,സ്വാമി സത്സ്വരൂപാനന്ദസരസ്വതി, സ്വാമി വിവിക്താനന്ദസരസ്വതി, സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍,  സ്വാമി നിത്യാനന്ദ, സ്വാമി അയ്യപ്പദാസ്, ശ്രീമൂലംതിരുനാള്‍ പി.ആര്‍. ശശികുമാരവര്‍മ്മ, രാജേഷ്‌കളരിയില്‍, ആലങ്ങാട്ടു യോഗം, ഹരി, അമ്പലപ്പുഴ യോഗം, എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, എ.ആര്‍. മോഹനന്‍, വി.കെ.വിശ്വനാഥന്‍, എസ്.ജെ.ആര്‍. കുമാര്‍, ഈറോഡ് രാജന്‍, അക്കീരമണ്‍കാളിദാസന്‍ ഭട്ടതിരിപ്പാട്, ഇ.എസ്. ബിജു, വി.ആര്‍. രാജശേഖരന്‍, എം.കെ. അരവിന്ദാക്ഷന്‍, ടി.യു. മോഹനന്‍, ടി.കെ. കുട്ടന്‍, എസ്. വിനോദ്കുമാര്‍, അഡ്വ. സന്ദീപ്, അയ്യപ്പദാസ്, അഖിലഭാരത അയ്യപ്പ ധര്‍മ്മ പ്രചാര സഭ എന്നിവര്‍ പങ്കെടുത്തു.  

  • ശബരിമലയുടെയും തീര്‍ത്ഥാടകരുടെയും പൂജാരിമാരുടെയും, ദേവസ്വം ജീവനക്കാരുടെയും, സുരക്ഷാഉദ്യോഗസ്ഥന്മാരുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും,  സുരക്ഷയും ആരോഗ്യവും ഉറപ്പാക്കിക്കൊണ്ടായിരിക്കണം മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടത്.
  • കോവിഡ്-19 മഹാമാരിയുടെ ഭീതിദമായ വ്യാപനം അനുദിനം ശക്തിപ്പെട്ടുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, സാമൂഹ്യ വ്യാപനം നിയന്ത്രിക്കാന്‍ കേരളത്തില്‍ 144 പോലും പ്രഖ്യാപിക്കേണ്ടി വന്ന പശ്ചാത്തലത്തില്‍, തീര്‍ത്ഥയാത്രയ്‌ക്കും ദര്‍ശനത്തിനും
  • സ്വാഭാവികമായും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ അയ്യപ്പന്മാരുടെ സുരക്ഷയെ ബാധിക്കും. അടുത്തുവരുന്ന ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ചു ദേവസ്വം ബോര്‍ഡും സര്‍ക്കാരും  കൈക്കൊണ്ട എല്ലാതീരുമാനങ്ങളും  പുനഃപരിശോധിക്കണം.
  • ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്ഷേത്രം തന്ത്രിയുമായോ, പന്തളം രാജപ്രതിനിധിയുമായോ, ഹൈന്ദവ സംഘടനകളുമായോ ഭക്തജന സംഘടനകളുമായോ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഗവണ്‍മെന്റ് സെക്രട്ടറിമാരും കൂടി തീരുമാനമെടുത്തു നടപ്പാക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഏതെങ്കിലും വിഷയത്തില്‍ കൃത്യമായ ഒരു ഉപദേശം ലഭ്യമാക്കാന്‍ വിദഗ്‌ദ്ധസമിതികളെ രൂപീകരിക്കുന്നത് സാധാരണസര്‍ക്കാരുകള്‍ ചെയ്യാറുള്ളതാണ്. ഇത്തരം സമിതിയില്‍ അതുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധന്മാരെയാണ് ഉള്‍പ്പെടുത്തുക. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഗവണ്മെന്റ് സെക്രട്ടറിമാര്‍ക്ക് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം.
  • 1949 മെയ് 27ന് ഭാരത സര്‍ക്കാരുംതിരുവിതാംകൂര്‍ മഹാരാജാവുമായി ഒപ്പുവെച്ച കരാര്‍ പ്രകാരവും പിന്നീട് ഭരണഘടന വഴി നിയമസാധുതയും ലഭിച്ച കവനന്റ് പ്രകാരം സ്ഥാപിതമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌സ്വതന്ത്രമായി ഭരണം നടത്താന്‍ അവകാശപ്പെട്ട ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരും മന്ത്രിമാര്‍ പ്രത്യേകിച്ചും അനാവശ്യമായി കൈകടത്തുന്നതും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും തികച്ചും നിയമ വിരുദ്ധമായ നടപടിയാണ്.
  • മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആ വിഭാഗത്തില്‍പ്പെട്ട പ്രമുഖന്മാരുമായും നേതാക്കന്മാരുമായും ചര്‍ച്ച നടത്താറുണ്ട്. അവരുടെ ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കി അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമാണ് ചെയ്യുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് മതനിരപേക്ഷസര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടാണ്. ഇത് മാറിയേ മതിയാകൂ.
  • പരമ വിശിഷ്ഠമായ നെയ്യഭിഷേകവും പമ്പാ സ്‌നാനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും ലംഘിച്ചു കൊണ്ട് സാമ്പത്തിക സമാഹരണം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന തീര്‍ത്ഥാടനം, മുമ്പ് സുപ്രീം കോടതി വിധിയുടെ പേരില്‍ നടത്താന്‍ ശ്രമിച്ച ആചാര ലംഘനം ഇപ്പോള്‍ കോവിഡ് – 19ന്റെ മറവില്‍ നടപ്പിലാക്കാനുളള ഒരു ശ്രമം കൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
  • കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും ആളുകളെ മല കയറ്റിവിടാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ആപല്‍ക്കരമാണ്. അയ്യപ്പന്മാരുടെയും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മറ്റു പ്രവര്‍ത്തകരുടെയും ആരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന ഗൗരവമേറിയ ഇത്തരം തീരുമാനങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകണം.  
  • നിയന്ത്രണങ്ങള്‍ വെച്ചുകൊണ്ട് പരമ്പരാഗതമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ അനുസരിച്ച് ഭക്തജനങ്ങള്‍ക്ക് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ സാധ്യമല്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍  നടപ്പാക്കിയാല്‍ തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കും. ഭക്തജനങ്ങളെ സംബന്ധിച്ച് സാധാരണ ഒരു ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്ര പോലെയല്ല ശബരിമല തീര്‍ത്ഥയാത്ര. അയ്യപ്പമുദ്രയുള്ള മാലധരിച്ച് വ്രതശുദ്ധിയോടെ പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടുകൂടി അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച നെയ്‌ത്തേങ്ങ ഉള്‍പ്പെടുന്ന ഇരുമുടിക്കെട്ടുമായി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ ഒരുമിച്ചുള്ള ഒരു തീര്‍ത്ഥയാത്രയാണ് അയ്യപ്പന്മാര്‍ നടത്തുന്നത്. പമ്പാസ്റ്റാനവും ബലിതര്‍പ്പണവും നടത്തി മല കയറി പതിനെട്ടാംപടി ചവുട്ടി അയ്യപ്പനെ ദര്‍ശിക്കുന്ന ഭക്തനെ സംബന്ധിച്ച് ഇരുമുടിക്കെട്ടിലുള്ള നെയ്യ് വിഗഹത്തില്‍ അഭിഷേകം ചെയ്ത് അത്  പ്രസാദമായി തിരികെ സ്വീകരിക്കുക എന്നുള്ളതാണ് തീര്‍ത്ഥാടനത്തിന്റെ മുഖ്യ വഴിപാട്. ഈ വഴിപാട് നടത്താതെയുള്ള ശബരിമല തീര്‍ത്ഥാടനം അപൂര്‍ണ്ണമായിരിക്കും.
  • ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവേശനത്തിന് അനുവദിക്കപ്പെട്ട ഉയര്‍ന്ന പ്രായപരിധിക്ക് മുകളിലുളളവരാണ്. അതുകൊണ്ടുതന്നെ ഗുരുസ്വാമിമാരോടൊപ്പം തീര്‍ത്ഥാടനം നടത്തുന്ന പല അയ്യപ്പന്മാര്‍ക്കും ഇത് തീര്‍ത്ഥയാത്രയ്‌ക്കുള്ള പ്രതിബന്ധമാകും.  
  • കോവിഡ്മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിച്ചുകൊണ്ട് മല കയറുന്നത് ഏതൊരു അയ്യപ്പനെ സംബന്ധിച്ചും കടുത്ത ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കാവുന്ന ഒന്നാണ്. മാസ്‌ക് ധരിച്ചുകൊണ്ട് മല കയറുവാന്‍ സാധിക്കുമോ എന്നുതന്നെ സംശയമാണ്.  
  • സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മല കയറുന്നതും ഇറങ്ങുന്നതും പതിനെട്ടാംപടി കയറുന്നതും സോപാനത്ത് ദര്‍ശനം നടത്തുന്നതുമെല്ലാം പ്രായോഗികമാണോ.
  • തന്ത്രിക്കും,പുറപ്പെടാശാന്തിമാരായ മേ ല്‍ശാന്തിമാര്‍ക്കും, മറ്റ് പൂജാരിമാര്‍ക്കും, ജീവനക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.  തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിമാരായ നമ്പിമാര്‍ക്കുണ്ടായ അനുഭവം മുന്നിലുണ്ട്. ശബരിമല ക്ഷേത്രത്തില്‍ അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായാല്‍ നട അടച്ചിടേണ്ട സാഹചര്യമുണ്ടാകും. ഹൈന്ദവ ദേവാലയങ്ങളില്‍ ദര്‍ശനത്തേക്കാള്‍ പ്രാധാന്യം പൂജയ്‌ക്കാണ് എന്ന കാര്യം ഇവിടെ പ്രസക്തമാണ്.
  • ആയാസകരമായ മലകയറ്റം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാരെ വിരിവെക്കാന്‍ പോലും അനുവദിക്കാതെ ഉടന്‍ മടക്കി അയയ്‌ക്കുന്നത് ക്രൂരവും അയ്യപ്പന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്നതുമാണ്.  
  • ആചാര്യശ്രേഷ്ഠര്‍, തന്ത്രിമുഖ്യര്‍, പന്തളം കൊട്ടാരം, ആചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രസ്ഥാനങ്ങള്‍, അയ്യപ്പഭക്ത സംഘടനകള്‍, ഹൈന്ദവ സംഘടനകള്‍ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ, ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ശബരിമലയുടെ താല്പര്യങ്ങള്‍ക്ക് ഗുണകരമല്ല.  
  • പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ടു പേര്‍ ശബരിമല നടപ്പന്തല്‍ വരെ നിഷ്പ്രയാസം എത്തിയത് ഭക്തജനങ്ങളില്‍ വളരെയേറെ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശബരിമലയുടെ സുരക്ഷിതത്വത്തിന് ശക്തമായ സംവിധാനം ഉടനടി ഏര്‍പ്പെടുത്തണം.
  • കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ആരോഗ്യ-സുരക്ഷാപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം കണക്കിലെടുക്കുമ്പോള്‍ ഈ വിഭാഗത്തിലുള്ള എത്രപേരെ ശബരിമലയിലേക്ക് നിയോഗിക്കാന്‍ സാധിക്കുമെന്നതും ചിന്തിക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുമ്പോള്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിച്ചതും, പരിഗണിക്കപ്പെടേണ്ടതുണ്ട്.  
  • ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് എത്താറുള്ള തീര്‍ത്ഥാടന പ്രവാഹം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഉണ്ടാകുന്ന ഏതൊരു വീഴ്‌ച്ചയും ശബരിമല ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങളെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്.
  • ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ അയ്യപ്പന്മാര്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തണം. ആയിരക്കണക്കിന്  അയ്യപ്പന്മാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിച്ചാല്‍ ഉണ്ടാകുന്ന  പ്രത്യാഘാതത്തിന്റെ പൂര്‍ണ്ണഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമായിരിക്കും. തീര്‍ത്ഥാടന കാലത്ത് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തിലും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട്  ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെയും അനുബന്ധ ക്ഷേത്രങ്ങളുടെയും പൂജാദികര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും, തിരുവാഭരണ ഘോഷയാത്ര, പേട്ടതുള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ പാരമ്പര്യ സമ്പ്രദായങ്ങള്‍ക്ക് ഭംഗം കൂടാതെ, എന്നാല്‍ കോവിഡ്മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നിറവേറ്റുന്നതിനുള്ള നടപടികള്‍ കൂടി ദേവസ്വംബോര്‍ഡ് സ്വീകരിക്കണം. വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ദേവസ്വം ബോര്‍ഡിനോസര്‍ക്കാരിനോ ഈ വിഷയത്തില്‍ ഉള്ളത് എങ്കില്‍ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട മേല്‍ പറഞ്ഞ എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തണം.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.