പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ തേരോട്ടം തുടരുന്നു. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. ഇതോടെ ഗ്രാന്സ്ലാം കിരീടങ്ങളില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ 20 കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്താനും നദാലിനായി. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പതിമൂന്നാം കിരീടമാണിത്. സ്കോര്‍: 6-0, 6-2, 7-5.
ഏകപക്ഷീയമായിരുന്നു നദാലിന്റെ ഫൈനല്‍ പോരാട്ടം. ആദ്യ രണ്ട് സെറ്റുകളിലും ദ്യോകോയ്ക്ക് അവസരങ്ങളൊന്നും നല്‍കാതെ കൈപ്പിടിയിലാക്കി. അവസാന സെറ്റില്‍ ദ്യോകോ പൊരുതിയെങ്കിലും കളിമണ്‍കോര്‍ട്ടിലെ രാജകീയ പ്രൗഢി നദാല്‍ നിലനിര്‍ത്തി. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പതിമൂന്നാം കിരീടത്തിലേക്ക് നദാല്‍ നടന്നുകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: