Categories: World

ഇന്ത്യയുടെ സൈനിക സഹായം ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടില്ല; സംസാരിച്ചത് സമാധാന ശ്രമങ്ങള്‍ക്കുള്ള പിന്തുണയെ കുറിച്ചെന്ന് അഫ്ഗാനിസ്ഥാന്‍

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

Published by

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് അഫ്ഗാന്‍ ദേശീയ ഹൈകൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള. അഫ്ഗാന്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള തയാറെടുപ്പിലാണ്. യുഎസ് സൈന്യത്തെ പിന്‍വലിച്ചതോടെ സ്വന്തം കാര്യം നോക്കേണ്ട ബാധ്യതയുണ്ട്. ഭീകരരില്ലാത്ത അഫ്ഗാനെയാണ് അവിടത്തെ ജനത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക