Categories: Varadyam

ചരിത്രത്തിലേക്കൊരു തുരങ്ക പാത

ഹിമാലയത്തിലെ മണാലിയില്‍നിന്ന് കശ്മീരിലെ ലേ വരെയുള്ള, പര്‍വതങ്ങള്‍ തുരന്ന് നിര്‍മിച്ച തുരങ്കപാത ഒരു വിസ്മയമാണ്. യുദ്ധതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പാത പല നിലയ്ക്കും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയായ കെ.പി. പുരുഷോത്തമന്റെ മേല്‍നോട്ടത്തില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പത്ത് കിലോമീറ്ററോളം നീളമുള്ള ഈ പാത അടല്‍ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ ഭരണകാലത്ത് ജീവന്‍വച്ച പദ്ധതികളിലൊന്നാണ്. അതുകൊണ്ടുതന്നെ അടല്‍ തുരങ്ക പാത എന്ന് ഇതിന് പേരിട്ടിരിക്കുന്നു

തുരങ്കപാതകള്‍ക്ക് ഇന്ന് അപൂര്‍വതയില്ല. പ്രധാനപ്പെട്ട പലരാജ്യങ്ങളിലും തുരങ്കപാതകള്‍ നീണ്ടുനിവര്‍ന്നുപോകുന്നുണ്ട്. മിക്കപാതകളും രണ്ടായിരാമാണ്ടോടെയാണ് പൂര്‍ണതയിലെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ 57.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ലോകത്തുതന്നെ വലുത്. 2016 ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്. തൊട്ടടുത്ത് നില്‍ക്കുന്നു ജപ്പാനിലെ സിയണ്‍ ടണല്‍. 53.9 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കപാത 22 വര്‍ഷം മുന്‍പുതന്നെ സഞ്ചാരയോഗ്യമായിരുന്നു. 25 കിലോമീറ്ററിലധികം നീളമുള്ള മറ്റ് പത്തിലധികം തുരങ്കപാതകള്‍ പലരാജ്യങ്ങളിലായുണ്ട്.

നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലെത്തിയ ഹിമാചലിലെ അടല്‍ തുരങ്കദേശീയ പാത നീളത്തിലല്ല വേറിട്ടുനില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പര്‍വതം തുരന്നു നിര്‍മ്മിച്ച ദേശീയ പാത ലോകത്തുതന്നെ വിസ്മയമാവുകയാണ്. 9.2 കിലോമീറ്ററാണ് ഈ തുരങ്കപാതയുടെ നീളം. അത്യന്താധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം സജ്ജീകരിച്ച പാത ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായാണ്  ചരിത്രത്തില്‍ സ്ഥാനം പിടിക്കുക.

തുരങ്കത്തിന് മുകളിലൂടെ സെക്കന്‍ഡില്‍ 140 ലിറ്റര്‍ ജലപ്രവാഹമുള്ള സിരി എന്ന അരുവി ഒഴുകുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണാലിയെ ലഡാക്കിലെ ലേ യുമായി ബന്ധിപ്പിക്കുന്ന തുരങ്കം 46 കിലോമീറ്റര്‍ യാത്രാദൈര്‍ഘ്യം കുറയ്‌ക്കുന്നു. അഞ്ചുമണിക്കൂര്‍ യാത്രാലാഭം.

അടല്‍ ടണലിന്റെ കവാടം

സൈനിക പ്രാധാന്യം

750 സാങ്കേതികവിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേര്‍ന്നാണ് ഹൈവേ തുരങ്കം പൂര്‍ത്തീകരിച്ചത്. രാജ്യത്തിന്റെ പ്രതിരോധ-വിനോദ-ഗതാഗതമേഖലയിലെ വലിയ വിപ്ലവവും നേട്ടവുമായിരിക്കും അടല്‍ ടണല്‍. മെട്രോമാന്‍ ഇ. ശ്രീധരന്റെ പേരിനൊപ്പം ചേര്‍ത്തുവയ്‌ക്കാം ഈ പദ്ധതിയുടെ അമരക്കാരന്‍ പുരുഷോത്തമനെയും. ചൈനയുമായുള്ള സംഘര്‍ഷകാലഘട്ടത്തില്‍ സൈനികനീക്കം ഉള്‍പ്പെടെയുള്ള ആവശ്യത്തിന് ഈ ചുരം നിര്‍ണായകമാണ്.  

അടല്‍ തുരങ്കപ്പാതകൊണ്ട് ഏറ്റവുമധികം പ്രയോജനമുണ്ടാകാന്‍ പോകുന്നത് അതിര്‍ത്തി കാവലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേനയ്‌ക്കാണ്. മണാലി – ലേ ദേശീയപാത ശൈത്യകാലത്ത് ആറുമാസമെങ്കിലും അടച്ചിടേണ്ടിവരുന്നതിനാല്‍ സൈനികര്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് തുരങ്കപ്പാത തുറക്കുന്നതോടെ  ഒഴിവായിക്കിട്ടും. ഈ പ്രദേശത്തുള്ള ജനങ്ങള്‍ക്കും പാത ഏറെ ഉപകാരപ്പെടും. മലയിടിച്ചിലും മഞ്ഞുവീഴ്ചയും കാരണം മിക്കസമയത്തും ഗതാഗത തടസം അനുഭവപ്പെടുന്ന മേഖലയാണിത്.

ലഡാക്കില്‍ ഇപ്പോള്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന സേനാനീക്കങ്ങളുടെ പശ്ചാത്തലത്തില്‍ അടല്‍ തുരങ്കപ്പാത നമ്മുടെ സേനയ്‌ക്ക് ഏറെ പ്രയോജനപ്പെടും. ഒരേസമയം 1500 ട്രക്കുകള്‍ക്കും 3000 കാറുകള്‍ക്കും കടന്നുപോകാം. വാഹനങ്ങള്‍ക്ക് പരമാവധി വേഗം 80 കിലോമീറ്ററാണ് . കുറഞ്ഞത് 30  കിലോമീറ്ററും.

ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും, ഓരോ 500 മീറ്ററിലും സുരക്ഷാവാതിലുകളും ടണിലിലുണ്ട്. 2017 ഒക്ടോബര്‍ 15-നാണ് തുരങ്കത്തിന്റെ രണ്ടറ്റവും വിജയകരമായി കൂട്ടിമുട്ടിച്ചത്. രണ്ടറ്റത്തുനിന്നും ഒരേസമയം നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതാണ്. തുരങ്കത്തില്‍ സംഭവിക്കാന്‍ ഇടയുള്ള വായുമലിനീകരണം അകറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ടുവരി പാതയ്‌ക്ക് ഒരോന്നിനും 10 മീറ്റര്‍ വീതിയുണ്ട്. ഇരുവശത്തും ഒരുമീറ്റര്‍ വീതം നടപ്പാത. 256 ക്യാമറകള്‍ക്ക് പുറമെ ഇടതടവില്ലാതെ വൈദ്യുതി-ഫാന്‍, ഉച്ചഭാഷിണി, ടെലിഫോണ്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യപാതയ്‌ക്ക് പുറമെ സമാന്തരമായി എസ്‌കേപ്പ് പാതയും പണിതിട്ടുണ്ട്. അതാകട്ടെ മുഖ്യപാതയുടെ അടിഭാഗത്താണ്.

ടണലിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍

പേരിട്ടത് മോദി

ഹിമാലയത്തിലെ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് 1960 ലാണ്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വപ്‌നത്തിന് ജീവന്‍ വച്ചത്. 1999 ല്‍ തുരങ്കപാ

തയുടെ ആവശ്യകത വാജ്‌പേയിക്ക് ബോധ്യപ്പെട്ടു. തലങ്ങും വിലങ്ങും ചര്‍ച്ച നടത്തി. വിദഗ്ധരുമായി ദീര്‍ഘമായി കൂടിയാലോചന നടത്തി. 2002 ല്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെ തുരങ്കനിര്‍മാണത്തിന് ചുമതലപ്പെടുത്തി. പ്രതിരോധവകുപ്പിന്റെ സ്ഥിരോത്സാഹവും പ്രവര്‍ത്തനം എളുപ്പമാക്കി.

യുപിഎ ഭരണകാലത്ത് പാതയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമാണ് സുപ്രധാനമായ ഈ പാതയുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ തീര്‍ച്ചയാക്കിയത്. ഇതിന്റെ ഭാഗമായി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ന് ഹിമാചലില്‍ 1999 ചേര്‍ന്ന ചടങ്ങില്‍ അടല്‍ തുരങ്കപാത എന്ന് നാമകരണവും ചെയ്തു.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുപോലുള്ള തുരങ്കപ്പാത നിര്‍മ്മാണത്തില്‍ ഇന്ത്യ കൈവരിച്ച പ്രാഗത്ഭ്യം വ്യക്തമാക്കുന്നു. പര്‍വതമുകളിലെ എന്‍ജിനിയറിങ് വിസ്മയമെന്നാണ് അടല്‍ തുരങ്കപ്പാത വിശേഷിപ്പിക്കപ്പെടുന്നത്. അത്രയേറെ കരവിരുതും സാങ്കേതിക മേന്മയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒത്തിണങ്ങിയതാണ് ഈ തുരങ്കപ്പാത. ഇരുഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാക്കുന്ന വിധത്തിലാണ് പാതയുടെ നിര്‍മാണം.

മണാലി-ലേ ഹൈവേയിലേ തുരങ്കപ്പാത ഏതു കാലാവസ്ഥയിലും തുറന്നിരിക്കുമെന്നതിനാല്‍ വാഹന നീക്കത്തിന് ഒരു തടസവുമുണ്ടാകില്ല. തുരങ്കപ്പാത നിര്‍മ്മാണത്തിലെ വെല്ലുവിളികള്‍ക്കു മുന്നില്‍ ആലോചന അധികം മുന്നോട്ടുപോയില്ല. വമ്പന്‍ അടിസ്ഥാന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ പ്രത്യേക താത്പര്യം എടുക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്ത് ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ അതീവ നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ ആഴ്ചകളോ മാസങ്ങളോ ഒറ്റപ്പെട്ട നിലയില്‍ കഴിയേണ്ടിവരുന്നവര്‍ ഈ ഭൂഭാഗങ്ങളില്‍ ധാരാളമുണ്ട്. മലനിരകളില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ അസാധാരണ പാടവമുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഇതിനു മുന്‍പും പര്‍വത പ്രദേശങ്ങളില്‍ റോഡുകളും പാലങ്ങളുമൊക്കെ സമയബന്ധിതമായി നിര്‍മിച്ച് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലെത്തിയ ഹിമാചലിലെ അടല്‍ തുരങ്കദേശീയ പാത നീളത്തിലല്ല വേറിട്ടുനില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പര്‍വതം തുരന്നു നിര്‍മ്മിച്ച ദേശീയ പാത ലോകത്തുതന്നെ വിസ്മയമാവുകയാണ്. 9.2 കിലോമീറ്ററാണ് ഈ തുരങ്കപാതയുടെ നീളം. അത്യന്താധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം സജ്ജീകരിച്ച പാത ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായാണ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുക.

തുരങ്കത്തിന് മുകളിലൂടെ സെക്കന്‍ഡില്‍ 140 ലിറ്റര്‍ ജലപ്രവാഹമുള്ള സിരി എന്ന അരുവി ഒഴുകുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണാലിയെ ലഡാക്കിലെ ലേ യുമായി ബന്ധിപ്പിക്കുന്ന തുരങ്കം 46 കിലോമീറ്റര്‍ യാത്രാദൈര്‍ഘ്യം കുറയ്‌ക്കുന്നു. അഞ്ചുമണിക്കൂര്‍ യാത്രാലാഭവും

അടല്‍ ടണലിന്റെ അമരക്കാരന്‍

ടല്‍ തുരങ്കദേശീയ പാതയുടെ വിജയശില്‍പ്പിയാകാന്‍ അവസരം ലഭിച്ച കെ.പി.പുരുഷോത്തമന്‍ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയാണ്. മലയാളികള്‍ക്കാകെ ആവേശമുണ്ടാക്കുന്ന ക്ലേശകരമായ ദൗത്യമാണ് പുരുഷോത്തമന്‍ നിര്‍വഹിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി പുരുഷോത്തമന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വിഘടന-ഭീകരവാദ വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ളമേഖലയിലെ ജോലി തികച്ചും ദുര്‍ഘടമായിരുന്നുവെന്ന് പുരുഷോത്തമന്‍ പറയുന്നു.

പുരുഷോത്തമന്റെ കുടുംബം (ഇടത്), ടണലിന് മുന്നില്‍ പുരുഷോത്തമന്‍ (വലത്)

1987-ലാണ് പുരുഷോത്തമന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുന്നത്.  കണ്ണൂര്‍ പോളിടെക്നിലെ പഠനത്തിനുശേഷം ദല്‍ഹിയില്‍നിന്ന് കണ്‍സ്ട്രക്ഷന്‍ മാനേജുമെന്റില്‍ ഡിപ്ളോമ നേടിയ പുരുഷോത്തമന്‍ വിശിഷ്ടസേവാമെഡലും നേടി. മുന്‍പ്  കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള കമ്മിറ്റിയുടെ മേല്‍നോട്ടവും പുരുഷോത്തമനായിരുന്നു. വളരെ വെല്ലുവിളികള്‍ നിറഞ്ഞ പദ്ധതിയായിരുന്നു ഇത്. ആറുമാസം മഞ്ഞുവീഴ്ചയുള്ള സ്ഥലത്ത് മൈനസ് 30 ഡിഗ്രിയാണ് തണുപ്പ്. മുകളിലെ അരുവിയില്‍നിന്ന് ഏതുസമയവും ജലപ്രവാഹം തുരങ്കത്തിലുണ്ടാവാം. എല്ലാം പരിഹരിച്ചാണ് പാത സഞ്ചാരയോഗ്യമാക്കിയത്.

മുണ്ടേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പില്‍ യശോദയുടെയും മകനാണ് പുരുഷോത്തമന്‍. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശി സിന്ധുവാണ് ഭാര്യ. ഡോ. വരുണ്‍, അമേരിക്കയില്‍ എന്‍ജിനീയറായ യുവിഗ എന്നിവര്‍ മക്കളാണ്. കേരളകൗമുദി പത്രാധിപസമിതി അംഗമായിരുന്ന കെ.പി.സദാനന്ദന്‍ ജ്യേഷ്ഠനാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക