അസ്ഥിക്ക് പരിക്കു പറ്റിയാല്‍ പൊട്ടി ചിതറിയ അവസ്ഥ അല്ലെങ്കില്‍ (കോപൗണ്ട് ഫ്രാക്ചര്‍), അതായത് പൊട്ടോ ഒരു ഒടിവോ മാത്രമേ ഉള്ളൂ എങ്കില്‍ താഴെ പറയുന്ന മരുന്ന് വെച്ചു കെട്ടല്‍ 15 ദിവസം ചെയ്താല്‍ ഭേദമാകും.
മരുന്നിന്: അത്തിയുടെ തൊലി, അസ്ഥിഭംഗം വന്നിടത്ത് അമര്‍ത്തി വെച്ച ശേഷം ഒരു തുണികൊണ്ട് ചുറ്റിക്കെട്ടുക. ഒരു ലെയര്‍ മാത്രമായി കെട്ടണം. രണ്ടു കിലോ ആടലോടകത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് മികസിലിട്ട് നന്നായി അടിച്ചെടുത്ത് തുണിയില്‍ കെട്ടി നീരെടുക്കുക. ആ നീരില്‍ 100 മില്ലി ചെറുനാരങ്ങാനീര്, 100 ഗ്രാം കൂവ നൂറ്, 100 ഗ്രാം മഞ്ഞള്‍പ്പൊടി, 20 ഗ്രാം വീതം ചെന്നി നായകം, കാത്ത്, കോലരക്ക്, നീറ, മണിക്കുന്തിരിക്കം, പാല്‍ സാമ്പ്രാണി, ചെഞ്ചല്യം, കറ്റാര്‍ വാഴപ്പോള, ചങ്ങലം പരണ്ട, താര്‍താവില്‍, മുരിങ്ങത്തൊലി, തൊലിയുള്ള ഉഴുന്ന്, പഞ്ചമന്‍ പഴുക്ക, കാവിമണ്ണ് എന്നിവയെടുത്ത് ഇവയില്‍ കൂവനൂറും മഞ്ഞള്‍പ്പൊടിയും ഒഴികെ ബാക്കിയുള്ളവയെല്ലാം മുട്ട വെള്ളയില്‍ അരച്ചു ചേര്‍ക്കുക. അതിലേക്ക് കൂവനൂറും മഞ്ഞപ്പൊടിയും ചേര്‍ത്ത് കുഴച്ച് ആടലോടക നീരില്‍ ചേര്‍ത്തിളക്കി, പേസ്റ്റ് പോലെ ആക്കുക. ഇത് അത്തിത്തൊലി അഴിച്ചു മാറ്റിയ ശേഷം അസ്ഥിഭംഗം വന്നിടത്ത് തേയ്‌ക്കുക. അതിന്റെ മീതെ അത്തിത്തൊലി വയ്‌ക്കുക. അത്തിത്തൊലിയുടെ മീതെ ഒരു ലെയര്‍ തുണി ചുറ്റിയ ശേഷം അതിന്റെ മീതെ തയാറാക്കിയിരിക്കുന്ന പേസ്റ്റ് തേയ്‌ക്കുക. വീണ്ടും തുണികൊണ്ട് ചുറ്റുക. ആ തുണിയുടെ മീതെ വീണ്ടും പേസ്റ്റ് തേയ്‌ക്കുക. ഇങ്ങനെ നാലു ചുറ്റ് തേയ്‌ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങി പാസ്റ്റര്‍ ഓഫ് പാരീസിന് തുല്യമാകും. ഉണങ്ങിയതിനു ശേഷം മാത്രമേ അസ്ഥി ഭംഗം വന്ന ഭാഗം ചലിപ്പിക്കാവൂ. ഈ കെട്ട് ഏഴു ദിവസം കഴിഞ്ഞ് അഴിച്ചുമാറ്റി, വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുക. 15ാം ദിവസം അഴിച്ചു മാറ്റുക. അപ്പോഴേക്കും അസ്ഥി ഭംഗം മാറി രോഗം ഭേദമായിരിക്കും. പാസ്റ്റര്‍ ഓഫ് പാരീസിന് മരുന്നിന്റെ ഔഷധഗുണമില്ല. എന്നാല്‍ ഇതിന് ഔഷധ ഗുണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക