തിരുവനന്തപുരം: യുഎഇയില്‍ നിന്ന് വന്ന് 17 ടണ്‍ ഖുറാന്റെ പേരിലാണല്ലോ മന്ത്രി കെ ടി ജലീലിന്റെ കണ്ണീര്‍. വിശുദ്ധ ഗ്രന്ഥത്തോടുള്ള സ്‌നേഹമാണ് നിയമങ്ങളെ മറികടന്ന് ഖുറാന്‍ കൊണ്ടു വാരാന്‍ നിര്‍ബന്ധിതനാക്കിയത് എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. ഇതിനു മുന്‍പ് മറ്റൊരു രാജ്യത്തുനിന്നും കേരളത്തിലേക്ക് ഖുറാന്‍ വന്നിരുന്നു. മുസ്‌ളീങ്ങളുടെ പരിശുദ്ധ നാടായ സൗദി അറേബ്യയില്‍ നിന്ന്. വിമാനത്തിലല്ല കപ്പലിലാണ് എത്തിയത്.
2019 ജൂലൈയില്‍ കൊച്ചി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ സൗദിയില്‍ എറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രിന്റ് ചെയ്തിട്ടുള്ള 25 ടണ്‍ ഖുറാനാണ് എത്തിയത് , ഇത് ആര് എവിടെ നിന്നും ആരുടെ പേരില്‍ അയച്ചു എന്ന് രേഖകള്‍ ഉണ്ടായിരുന്നില്ല , ഈ ഖുറാനുകള്‍ എല്ലാം 6 മാസത്തോളം മഴയും വെയിലുമേറ്റ് തടി പെട്ടികള്‍ക്കുള്ളില്‍ ടെര്‍മിനലില്‍ കിടന്നു .ദേശിയ മാധ്യമങ്ങളിലടക്കം വാര്‍ത്ത ആയി.
വാര്‍ത്ത ആയതോടെ അന്വേഷണ എജന്‍സികള്‍ രംഗത്തെത്തി . അതോടെ തങ്ങള്‍ക്ക് വന്നതാണ് എന്ന് പറഞ്ഞ് മലപ്പുറം ജില്ലയിലെ വാഹക്കാട് ദാറുള്‍ ഉലും അറബിക് കേളേജ് പ്രിന്‍സിപ്പള്‍ അബ്ദുള്‍ സലാം രംഗത്തെത്തി ഖുറാനുകള്‍ സ്വീകരിക്കുന്നതിനായി കസ്റ്റംസിനെ സമീപിച്ചു. എന്നാല്‍ 25 ടണ്‍ ഭാരം വരുന്ന പുസ്തകങ്ങള്‍ക്ക് 8 ലക്ഷം രൂപയാണ് കസ്റ്റംസ് തീരുവ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. നിലവിലെ ഭാരതത്തിലെ നിയമം അനുസരിച്ച് മറ്റൊരു രാജ്യത്ത് നിന്നും മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. ഈ നിയമം ലംഘിച്ചതിന് പിഴയോ വിശദീകരണമോ ആവശ്യപെടാതെയാണ് കസ്റ്റംസ് ഡ്യൂട്ടി മാത്രം അടച്ച് വിട്ട് നല്‍കാന്‍ അന്ന് തീരുമാനിച്ചത്. പാക്കിസ്ഥാനില്‍ അച്ചടിച്ച് ദുബായ് വഴി കേരളത്തിലെത്തിയ രണ്ട് കണ്ടെയ്‌നര്‍ കള്ളനോട്ടുകള്‍ എത്തിയതും ഇതേ ടെര്‍മിനലിലൂടെയായിരുന്നു .
8 ലക്ഷം രൂപാ അടയ്‌ക്കാന്‍ നിവര്‍ത്തിയില്ലായെന്ന് കോളേജ് കസ്റ്റംസിനെ അറിയിച്ചു.് തിരിച്ചയച്ചു കൊള്ളാന്‍ കോളേജ് പ്രിന്‍സിപ്പള്‍ കസ്റ്റംസിന് കത്ത് കൊടുത്തു ……. പക്ഷെ പ്രിന്റ് ചെയ്ത കമ്പനിയുടെ പേരോ അയച്ച വ്യക്തിയുടെയോ കമ്പനിയുടെ പേരോ ഇല്ലാത്തതിനാല്‍ തിരിച്ചയക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നും തിരിച്ചയക്കാനായാല്‍ തന്നെ അതിന്റെ എക്‌സൈസ് ഡ്യൂട്ടിയും ചിലവുകളും കോളേജ് വഹിക്കേണ്ടി വരും എന്നറിഞ്ഞതോടെ കോളേജ് അധികൃതര്‍ അതില്‍ നിന്നും പിന്‍മാറ.അങ്ങിനെ കസ്റ്റംസ് അത് പൊതു ലേലത്തില്‍ വെക്കാമെന്നും കോളേജിന് വേണമെങ്കില്‍ ലേലത്തില്‍ പിടിക്കാമെന്നും ധാരണയായി .
25 ടണ്‍ ഖുറാനുകള്‍ കണ്ട് കെട്ടുന്ന സാധനങ്ങള്‍ കൂട്ടിയിടുന്ന യാഡിലേക്ക് ഈ ഖുറാനുകള്‍ മാറ്റി. അവിടെയും കിടന്നു 4 മാസം. 2020 ജനുവരിയില്‍ ഒരു ലക്ഷം രൂപാ മൂല്യം വെച്ച് ഖുറാനുകള്‍ക്ക് ലേല നോട്ടീസ് പുറപ്പെടുവിച്ചു.
അപ്പോഴൊന്നും ഈ ജലീല്‍ മന്ത്രി ഇവിടില്ലായിരുന്നോ. ഇസ്ലാം മത വിശ്വാസികള്‍ അവരുടെ വിശുദ്ധ ഗ്രന്ഥമായി കാണുന്ന ഖുറാന്‍ വല്ലാര്‍പാടം കണ്ടെനര്‍ ടെര്‍മിനലില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ മഴയും വെയിലുമേറ്റ് കിടന്നപ്പോള്‍ ജലീല്‍ മന്ത്രിക്ക് വേദനിച്ചില്ലെ.തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പൊതു ലേലത്തിന് വെച്ചപ്പോള്‍ ജലീലിന് പൊള്ളിയില്ലെ .
സൗദിയില്‍ നിന്നും വന്ന ഈ ഖുറാനുകള്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മറ്റൊരു രാജ്യത്തിന്റെ ഡിപ്‌ളോമാറ്റിക് ബാഗുകളില്‍ കൊണ്ടു വന്ന ഖുറാനുകള്‍ക്ക് ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: