തലശ്ശേരി: പിണറായിയില്‍ രണ്ട് സഹോദരങ്ങളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കും ഭാഗം തയ്യില്‍ മഠപുരക്ക് സമീപത്തെ രാധിക നിവാസില്‍ സുകമാരന് (57), സഹോദരന് രമേശന് (52)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമീക നിഗമനം. രണ്ട് മുറികള്‍ മാത്രമുള്ള വീട്ടില്‍ സുകുമാരനും അനുജന് രമേശനും മാത്രമാണ് താമസിക്കുന്നത്. ഇവരില്‍ സുകുമാരന്‍ അല്പം മാനസീക അസ്വാസ്ഥ്യമുള്ളയാണ്.
ഇരുവരും ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സലായി വാങ്ങിയാണ് കഴിക്കാറ്. എന്നാല്‍ രണ്ട് ദിവസമായി ഭക്ഷണം വാങ്ങാന്‍ ആരും ഹോട്ടലില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ജേഷ്ഠന് സുകുമാരനെ തൂങ്ങിമരിച്ച നിലയിലും അനുജന് രമേശനെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്.
സുകുമാരന്റെ മൃതദേഹത്തിന് കൂടുതല്‍ ദിവസത്തെ പഴക്കമുണ്ട്. ഇവരില്‍ ഒരാള്‍ മറ്റേയാളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. വിവരമറിഞ്ഞ് ധര്മ്മട്ടം സി ഐ ശ്രീജിത്ത് കൊടേരി, പിണറായി എസ്.ഐ.ഉമേശന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കണ്ണൂരില്‍ നിന്നും ഫോറന്‍സിക്ക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ?മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: