തിരുവനന്തപുരം: ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ക്രിമിനലുകള്‍ക്കും സിപിഎമ്മിന്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി അധ്യക്ഷനെ വേറെ കണ്ടേണ്ടാളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കില്‍ ഞങ്ങള്‍ 24 മണിക്കൂറും തയാറാണെന്ന് സുരേന്ദ്രന് പറഞ്ഞു. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളുകുടിച്ച കുരങ്ങനെ തേള് കടിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. മാനസികനില തെറ്റിയത് പിണറായിക്കാണ്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം. ഭീഷണി കൊണ്ടണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. മറ്റു തലത്തില്‍ മറുപടി തരും എന്നാണ് ഭീഷണി. അതു ഞങ്ങള്‍ കാത്തിരിക്കുകയാണ്. വാടിക്കല്‍ രാമകൃഷണന് മുതല്‍ ആ മറുപടി ഞങ്ങള്‍ കണ്ടിട്ടുണ്ടണ്ട്. അതിനെ നേരിട്ടിട്ടുമുണ്ടണ്ട്. പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങള്‍. നേര്‍ക്കുനേരെ നിന്ന് ശക്തമായി നേരിട്ടിട്ടുമുണ്ടണ്ട്. പിണറായി തന്റെ ചരിത്രം വിശദീകരിച്ച് സ്വയം പരിഹാസ്യനായി. ബര്ളിന് കുഞ്ഞനന്തന് നായരും ചില ചരിത്രം പറഞ്ഞിട്ടുണ്ടണ്ട്. മറ്റ് ചില ബിസിനസ് കഥകള്‍ നാട്ടില്‍ പാട്ടാണ്.
സ്വര്‍ണക്കള്ളക്കടത്തു കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാര്‍ക്കും സിപിഎം നേതാക്കളുടെ മക്കള്‍ക്കും ബന്ധമുണ്ടെണ്ടന്ന് കണ്ടണ്ടെത്തിയത് അന്വേഷണ ഏജന്‍സികളാണ്. ലൈഫ് മിഷനില്‍ കമ്മീഷന് അടിച്ചതിനെക്കുറിച്ചോ ഒരു മന്ത്രി ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയതിനെക്കുറിച്ചോ സെക്രട്ടേറിയറ്റില്‍ തീ കത്തിയപ്പോള്‍ ഏതൊക്കെ ഫയലുകള്‍ കത്തിയെന്നതിനെക്കുറിച്ചോ ഇതുവരെ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. നാലരകൊല്ലം മുമ്പ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതര്‍ അധികാരത്തില്‍ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോള്‍ അത് ബാധകമാകില്ലേ എന്ന് സുരേന്ദ്രന് ചോദിച്ചു.
ലൈഫ് മിഷന് തട്ടിപ്പില്‍ കമ്മീഷന്റെ മുഖ്യ പങ്ക് മന്ത്രി പുത്രനിലേക്കാണ് പോയിട്ടുള്ളത്. പേരക്കുട്ടിയുടെ മാലയെടുക്കാനാണ് ലോക്കര്‍ തുറന്നതെന്നാണ് പറയുന്നത്. ഒരു പവന്റെ മാല ലോക്കറില്‍ വച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണ്. രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടച്ചമര്‍ത്താമെന്നത് വ്യാമോഹമാണ്.
പോലീസിനൊപ്പം ഡിഫി ക്രിമിനലുകളും ബിജെപിയെ നേരിടാന്‍ രംഗത്തു വന്നിട്ടുണ്ടണ്ട്. ഡിഫിയെ അതേ നാണയത്തില്‍ നേരിടാന്‍ ഞങ്ങള്‍ തയാറാണ്. ബിജെപിയുടെ പെണ്‍പുലികള്‍ മാത്രം മതി അതിന്. വകവരുത്തിയാലും ഈ സമരവുമായി മുന്നോട്ടു പോകുമെന്നും ഈ പാപക്കറയില്‍ നിന്ന് കൈകഴുകാന്‍ പിണറായിക്ക് കഴിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: