പരിയാരം: പതിനേഴുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ ഒരു വയോധികനുള്‍പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പരിയാരം ഏമ്പേറ്റ് സ്വദേശികളായ ചെങ്കല്ക്കാരന് വീട്ടില്‍ വി. ഭാസ്ക്കരന്‍ എന്നവാസു(62), പാലക്കീല്‍ വളപ്പില്‍ പി.വി.കുഞ്ഞിരാമന്(74), വിളയാങ്കോട്ടെ മാട്ടുമ്മല്‍ ഹൗസില്‍ എം.മോഹനന്(54) എന്നിവരെയാണ് പരിയാരം സി ഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്.
2017 ഏപ്രില്‍ മാസത്തിലും പിന്നീട് പല ദിവസങ്ങളിലായി വാസുവും ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കുഞ്ഞിരാമനും ആഗസ്ത് 7 ന് മോഹനനും കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിലാണ് പോലീസ് മൂന്ന് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ചൈല്ഡ്ലൈന് അധികൃതര്‍ക്ക് ലഭിച്ച പരാതിയില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നു.
കുട്ടിയുടെ മൊഴിപ്രകാരം ചൈല്ഡ്ലൈന് നല്കിയ പരാതിയിലാണ് കേസ്. പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: