Categories: Samskriti

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’

പണ്ട് കവികളെയും കലാകാരന്മാരെയും രാജാക്കന്മാര്‍ സംരക്ഷിച്ചു പോന്നിരുന്നു. രാജാവില്‍നിന്നും എന്തെങ്കിലുമൊക്കെ സമ്മാനങ്ങളായി കൈക്കലാക്കാന്‍ ഈ കവികളില്‍ പലരും ശ്രദ്ധിച്ചിരുന്നു. അങ്ങനെ വാഴ്ത്തുപാട്ടുകളും പൊട്ടക്കവനങ്ങളുമെല്ലാം ധാരാളമുണ്ടായി.

മനുഷ്യരുടെ ധനമോഹത്തെയും ആര്‍ത്തിയെയും സ്വാര്‍ഥതയെയും കുറിക്കാന്‍ ശൈലീരൂപമാര്‍ന്ന് ഭാഷയില്‍ വിളങ്ങി നില്‍ക്കുന്ന കാവ്യശകലം. പണത്തിനുവേണ്ടിമാത്രം ചെയ്യുന്ന പ്രവൃത്തിയെ ലക്ഷ്യം വെയ്‌ക്കുന്ന പ്രയോഗം.

പണ്ട് കവികളെയും കലാകാരന്മാരെയും രാജാക്കന്മാര്‍ സംരക്ഷിച്ചു പോന്നിരുന്നു. രാജാവില്‍നിന്നും എന്തെങ്കിലുമൊക്കെ സമ്മാനങ്ങളായി കൈക്കലാക്കാന്‍ ഈ കവികളില്‍ പലരും ശ്രദ്ധിച്ചിരുന്നു. അങ്ങനെ വാഴ്‌ത്തുപാട്ടുകളും പൊട്ടക്കവനങ്ങളുമെല്ലാം ധാരാളമുണ്ടായി.  

കാര്‍ത്തിക തിരുനാള്‍ തിരുവിതാംകൂര്‍ ഭരിക്കുന്ന കാലം. കുഞ്ചന്‍ നമ്പ്യാരും അക്കാലത്ത് അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. ആയിടയ്‌ക്ക് ശ്രീപത്മനാഭ  സ്വാമി ക്ഷേത്രത്തില്‍ മഹാരാജാവ് ഒരു ദീപസ്തംഭം പണികഴിപ്പിച്ച് സമര്‍പ്പിച്ചു. ചടങ്ങില്‍ പങ്കുകൊണ്ട കവികളോടായി ദീപസ്തംഭത്തെ വര്‍ണിച്ച് കാവ്യം ചമയ്‌ക്കാന്‍ രാജാവ് ആവശ്യപ്പട്ടു.  

സമ്മാനങ്ങള്‍ പ്രതീക്ഷിച്ച് കവികളെല്ലാം ദീപസ്തംഭത്തെ വര്‍ണനകള്‍ കൊണ്ടു മൂടി. ഈവക ബഹളങ്ങള്‍ കണ്ടുനിന്ന കുഞ്ചന്‍ നമ്പ്യാരും രചിച്ചു, ഒരു ശ്ലോകം.  

‘ദീപസ്തംഭം മഹാശ്ചര്യം

നമുക്കും കിട്ടണം പണം

ഇത്യര്‍ഥമേഷാം ശ്ലോകാനാ-

മല്ലാതൊന്നും ന വിദ്യതേ’

കവികളുടെയെല്ലാം ഉള്ളിരിപ്പിനെയും താല്‍പര്യങ്ങളെയും അതുവഴി അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു. കുഞ്ചന്‍ നമ്പ്യാരുടെ വിമര്‍ശനവും ഫലിതബോധവും ഒരുപോലെ ഈ ചെറു കവനത്തില്‍ പ്രകടവുമായി. രാജാവും അതാസ്വദിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക