Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃത്യതയാര്‍ന്ന അന്വേഷണം പത്മരാജനെ കുരുക്കി

വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയ്‌ക്ക് പകരം ബ്ലൂടൂത്തിലൂടെ മൊഴിപ്പകര്‍പ്പ് മറ്റൊരു ഫോണിലേക്ക് അയച്ചത് ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും സൂക്ഷ്മതയോടെയാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചെയ്തിരിക്കുന്നതെന്നുമുള്ളതിന്റെ വ്യക്തമായ സൂചനയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 11:29 am IST
in Kerala

കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ത്തിയ കസ്റ്റംസ് ഉന്നതനെ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത് കൃത്യതയാര്‍ന്ന അന്വേഷണത്തിലൂടെ. മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവ് ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ ഫയല്‍ വിശദമായ ഡിജിറ്റല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. രേഖ പകര്‍ത്തുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ക്യാമറ, ഇതു പുറത്തേക്ക് അയയ്‌ക്കുന്നതിന് ഉപയോഗിച്ച ഫോണ്‍, ഐഎംഇ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചാണ് മൊഴി ചോര്‍ത്തിയത് കസ്റ്റംസ് സൂപ്രണ്ട് പത്മരാജന്‍ നമ്പ്യാരാണന്ന് തെളിയിച്ചത്.

വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയ്‌ക്ക് പകരം ബ്ലൂടൂത്തിലൂടെ മൊഴിപ്പകര്‍പ്പ് മറ്റൊരു ഫോണിലേക്ക് അയച്ചത് ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും സൂക്ഷ്മതയോടെയാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചെയ്തിരിക്കുന്നതെന്നുമുള്ളതിന്റെ വ്യക്തമായ സൂചനയാണ്. സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് നിയോഗിച്ചത് അസി. കമ്മീഷണര്‍ എന്‍.എസ്. ദേവ്, സൂപ്രണ്ട് വി. വിവേക്, ഒരു വനിത ഓഫീസര്‍ എന്നിവരെയായിരുന്നു. പത്മരാജന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നിട്ടും സ്വപ്‌നയുടെ മൊഴിയെടുക്കുന്ന സമയത്തും ഇയാളുമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും. ഫോണില്‍ നിന്നു ചോര്‍ന്ന ദൃശ്യങ്ങള്‍ അതേപടിയല്ല സമൂഹമാധ്യമങ്ങളില്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങള്‍ ക്രോപ്പ് ചെയ്ത് വൃത്തിയാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ആസൂത്രണമുണ്ടായിട്ടുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

സ്ഥലംമാറ്റപ്പെട്ട അസി. കമ്മീഷണര്‍ അനീഷ് രാജാണ് ജിഎസ്ടി വിഭാഗത്തില്‍ നിന്ന് ഇയാളെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലേക്ക് കൊണ്ടുവന്ന് സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്.

പത്മരാജന്‍ നമ്പ്യാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയും, തന്റെ ഫേസ്ബുക്കിലൂടെയും നിരന്തരം സിപിഎം അനുകൂല പോസ്റ്റുകളിട്ടിരുന്നു. മൊഴിപ്പകര്‍പ്പിന്റെ ചിത്രത്തിലെ ഭാഗങ്ങളില്‍ പത്മരാജന്‍ നമ്പ്യാരുടെ ഓഫീസ് ടേബിള്‍ ഭാഗങ്ങളും, ഫയലുകളും ഉള്‍പ്പെട്ടിരുന്നു.

Tags: സ്വര്‍ണകടത്ത്കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.