Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റോപ്പ് മെമ്മോ മറികടന്ന് ടൂറിസത്തിന്റെ മറവില്‍ ഹെലിടാക്‌സി സര്‍വീസ്; 100 പേര്‍ക്കെതിരെ കേസ്; സംഭവം അന്വേഷിക്കുമെന്ന് കളക്ടര്‍

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെലിപ്പാഡ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലും റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷും നിര്‍വഹിച്ചു. കുമളി പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് ഈ സ്ഥലത്തേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നല്‍കിയത്. ആദ്യ ദിനം അഞ്ച് പേര്‍ക്ക് കയറാവുന്ന ഹെലികോപ്ടറില്‍ ഏഴ് സര്‍വീസ് നടത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 01:12 pm IST
in Kerala

കുമളി: അനുമതിയില്ലാതെ പത്തുമുറിയില്‍ കുമളി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഹെലിടാക്‌സിയുടെ ഭാഗമായുള്ള ഹെലിപ്പാഡ് ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണം നടത്തിയത് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത്. കുമളി-മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായാണ് നാലാം വാര്‍ഡില്‍പ്പെട്ട ഓറഞ്ച് ഹില്‍സ് എന്ന സ്ഥലത്ത് ഹെലിപ്പാഡ് തുറന്നത്. സ്വകാര്യ കമ്പനിയാണ് ഹെലിടാക്‌സി സര്‍വീസ് തുടങ്ങിയത്.  

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെലിപ്പാഡ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലും റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷും നിര്‍വഹിച്ചു. കുമളി പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് ഈ സ്ഥലത്തേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നല്‍കിയത്. ആദ്യ ദിനം അഞ്ച് പേര്‍ക്ക് കയറാവുന്ന ഹെലികോപ്ടറില്‍ ഏഴ് സര്‍വീസ് നടത്തി.  

അതേസമയം, സ്ഥലം പെരിയാര്‍ ടൈഗര്‍ റിസര്‍വിന് സമീപത്തായതിനാല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി തേടേണ്ടതുണ്ട്. ഇതടക്കം വാങ്ങാതെയാണ് ഹെലികോപ്ടര്‍ ആകാശത്ത് പറത്തിയത്. 1964ലെ പട്ടയ പ്രകാരമുള്ള സ്ഥലമായതിനാല്‍ കൃഷിക്കും വീടിനുമല്ലാതെ മറ്റ് നിര്‍മ്മാണങ്ങള്‍ ഇവിടെ പാടില്ലെന്നാണ് ചട്ടം. സമാനമായി തന്നെ ഒട്ടകതലമേട്ടില്‍ ഹെലിപ്പാഡ് നിര്‍മ്മിച്ചിരുന്നു. ഇവിടെ ഹെലിടാക്‌സി സര്‍വീസ് ആരംഭിച്ചെങ്കിലും പരാതി ഉയര്‍ന്നതോടെ കളക്ടര്‍ ഇടപെട്ട് തടയുകയായിരുന്നു. പിന്നാലെയാണ് അഞ്ച് കിലോമീറ്റര്‍ മാത്രം മാറി അടുത്ത ഹെലിപ്പാഡ് ഉദ്ഘാടനം ചെയ്തത്.  

സര്‍വീസിന് വേണ്ടത്

ഹെലികോപ്ടര്‍ സര്‍വീസ് നടത്തണമെങ്കിലും ആദ്യമായി സിവില്‍ ഏവിയേഷന്‍ വിഭാഗം ഡയറക്ടറുടെ അനുമതി നിര്‍ബന്ധമാണ്. കൂടാതെ ഇവിടം പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപത്തായതിനാല്‍ പിറ്റിആര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയും നിര്‍ബന്ധം. സാധാരണയായി അടിയന്തര ആവശ്യങ്ങള്‍ക്കൊഴിച്ച് ഇത് ലഭിക്കാറില്ല. താഴ്ന്ന് പറക്കുന്ന ഹെലികോപ്ടറുകള്‍ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്നതാണ് പ്രശ്‌നം.  

സംഭവം അന്വേഷിക്കും: കളക്ടര്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിഞ്ഞ് മുമ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ഉദ്ഘാടനം വിവരം അറിഞ്ഞില്ലെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. മൂന്ന് ദിവസമായി അവധിയിലായിരുന്നു, സംഭവം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും. കൃഷി ഭൂമിയില്‍ ഹെലിപ്പാഡ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മേഖലയിലെവിടേയും ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ അനുമതിയില്ലെന്നുമാണ് പീരുമേട് തഹസില്‍ദാരും വ്യക്തമാക്കിയത്.

100 പേര്‍ക്കെതിരെ കേസ്

സ്ഥലത്ത് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്ഘാടനവേളയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസെടുത്തതായി കുമളി എസ്‌ഐ പ്രശാന്ത് പി. നായര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് ബുധനാഴ്ച കൂട്ടം കൂടിയതിനടക്കം കേസെടുത്തത്. പരിപാടി പോലീസിനെ അറിയിക്കാതെയാണ് നടത്തിയത്.

പരാതി നല്‍കി

വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷന്‍ 29 പ്രകാരം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം നടപടികള്‍ പാടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരാതി നല്‍കിയതായി സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന്‍ പറഞ്ഞു. പരമാവധി രണ്ടര കിലോമീറ്റര്‍ മാത്രം മാറിയാണ് ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നത്. നിലവിലെ നിയമ പ്രകാരം 10 കിലോമീറ്റര്‍ ചുറ്റളവാണ് ഇതിന്റെ പരിതിയായി നിശ്ചയിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പഞ്ചായത്തിന് ബന്ധമില്ല

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഹെലിപ്പാഡെന്നും നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങളില്‍ പഞ്ചായത്തിന് ബന്ധമില്ലെന്നും പ്രസിഡന്റ് ഷീബ സുരേഷ് പറഞ്ഞു. നാടിന്റെ വികസന കാര്യമായതിനാല്‍ പരിപാടിയില്‍ സന്തോഷ പൂര്‍വം പങ്കെടുത്തു. പറത്തുന്ന കമ്പനിക്ക് കുമരകത്ത് നിന്ന് മൂന്നാറിന് പറക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും ഇത് പെരിയാറിലെ വനംവകുപ്പിന് കൈമാറിയതായും പ്രസിഡന്റ് പറഞ്ഞു. സ്റ്റോപ്പ് മെമ്മോ സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ല, റോഡ് നിര്‍മ്മിച്ചത് സമീപത്തെ താമസക്കാര്‍ക്ക് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.