Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആ വിശ്വചൈതന്യത്തിനു മുന്നില്‍

വാമനന്‍ മഹാബലിയെ തലയില്‍ പാദമൂന്നി സുതലത്തിലേക്കു അനുഗ്രഹിച്ചയച്ചുവെന്നതാണ് കഥ. എത്രയൊക്കെ മേന്മകളുണ്ടായാലും ബലമുണ്ടായാലും അഹങ്കാരം വന്നാല്‍ നാശം ഉറപ്പ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2020, 07:01 pm IST
in Varadyam

തിരുവോണം ഒരു നക്ഷത്രമാണ്. ആ നക്ഷത്രത്തിളക്കത്തെ എടുത്തു കേരളീയര്‍ പൊന്നോണമെന്നു വിളിച്ചു. ഒരു ഐതിഹ്യത്തെ ചൊല്ലിയാണത്.

മഹാബലി എന്ന ഒരു അസുരരാജാവുണ്ടായിരുന്നു. മനുഷ്യരെല്ലാരും ആ ഭരണത്തില്‍ ഒരുപോലെ സന്തുഷ്ടരായിരുന്നു. എത്ര ഗുണങ്ങളുണ്ടായാലും അഹങ്കാരമുണ്ടായാല്‍ തീര്‍ന്നു. മഹാബലി അത്തരത്തില്‍ സര്‍വ്വ ലോകാധിപതിയാണ് താനെന്നും, തനിക്കു മുകളില്‍ ആരുമില്ലെന്നും അഹങ്കരിച്ചു.

മുകളിലൊരാളുണ്ട് എന്ന സത്യം മഹാബലി കണ്ടില്ല. എന്നാല്‍ മുകളിലിരിക്കുന്ന ദൈവം എല്ലാം കാണുന്നുമുണ്ട്. ആ ദൈവം വളരെ കുറിയ ഒരു മനുഷ്യനായി ജനിച്ചു. അതു തിരുവോണം നക്ഷത്രത്തിലായിരുന്നു. കുറിയവന്‍ എന്നു വിളിക്കാന്‍ പാകത്തില്‍ വളര്‍ന്നു. വാമനന്‍ എന്ന വാക്കിന് കുറിയവന്‍ എന്നാണ് അര്‍ത്ഥം. ജനിച്ച ഉടനെ വളര്‍ന്ന വാമനനു ദേവീദേവന്മാര്‍ അറിവും കഴിവും കുടയും വടിയും കമണ്ഡലുവും മറ്റും നല്‍കി അനുഗ്രഹിച്ചു.

മഹാബലി ഒരു യാഗം നടത്തുന്നുണ്ടായിരുന്നു. അവിടേയ്‌ക്കാണ് വാമനന്‍ പോയത്. ”എന്തും ചോദിച്ചോളൂ, തരാം” എന്നാണ് വാമനനെ സ്വീകരിച്ചുകൊണ്ടു മഹാബലി പറഞ്ഞത്. ”എന്റെ കാലുകൊണ്ടു മൂന്നടി സ്ഥലം അളന്നെടുക്കാന്‍ എന്നെ സമ്മതിച്ചാല്‍ മതി” എന്നായിരുന്നു വാമനന്റെ അപേക്ഷ.

അതിന്റെ നിസ്സാരതയോര്‍ത്ത് അഹങ്കാരത്തോടെ ചിരിച്ചുകൊണ്ടാണെങ്കിലും മഹാബലി സമ്മതിച്ചു. പക്ഷേ, വാമനന്‍ അളക്കുമ്പോള്‍ വളര്‍ന്ന് ഒരടിയാല്‍ ഭൂമി മുഴുവനും, രണ്ടാമത്തെ അടിയാല്‍ സ്വര്‍ഗ്ഗമുള്‍പ്പെടെയുള്ള മറ്റു ലോകങ്ങളും അളന്നു. ”മൂന്നാമത്തെ അടി അളക്കാന്‍ സ്ഥലമെവിടെ?” എന്നായി വാമനന്റെ ചോദ്യം.

വിശ്വവ്യാപിയായ ഈ ചൈതന്യത്തിനു മുന്നില്‍, അഹങ്കാരം വിട്ട മഹാബലി വാമനന്റെ മുന്നില്‍ കുനിഞ്ഞിരുന്നു പറഞ്ഞു- ”അങ്ങയുടെ പാദം എന്റെ തലയില്‍ വെച്ചാലും. എന്നെ അങ്ങയ്‌ക്കു സമര്‍പ്പിച്ചുകൊണ്ടു ഞാന്‍ വാക്കു പാലിക്കുന്നു.”

വാമനന്‍ അങ്ങനെ മഹാബലിയെ തലയില്‍ പാദമൂന്നി സുതലത്തിലേക്കു അനുഗ്രഹിച്ചയച്ചുവെന്നതാണ് കഥ. എത്രയൊക്കെ മേന്മകളുണ്ടായാലും ബലമുണ്ടായാലും തന്ത്രശാലിയായാലും കാര്യമില്ല. ഏകാധിപത്യവും അഹങ്കാരമുണ്ടെങ്കില്‍ ഓര്‍ക്കാപ്പുറത്തു പെട്ടെന്നാവും നാശം സംഭവിക്കുന്നത്.

അങ്ങനെ നോക്കുമ്പോള്‍ കേരള ഭൂമിയില്‍ അഹങ്കാരിയായ ഒരു അസുരരാജാവിന്റെ ഭരണം അവസാനിച്ച നക്ഷത്ര ദിനമാണ് ചിങ്ങമാസത്തിലെ തിരുവോണം.

അതിനു കാരണമായി വിശ്വവ്യാപിയായ ചൈതന്യം വാമനനായി അവതരിച്ച നക്ഷത്ര ദിവസവുമാണ് ചിങ്ങമാസത്തിലെ തിരുവോണം.

വാസ്തവത്തില്‍ ഇതു രണ്ടും കേരളീയര്‍ ആഘോഷിക്കുകയാണ് പൊന്നോണമെന്ന പേരില്‍. കുറിയവന്റെ ജനനവും വലിയവന്റെ (അഹങ്കാരത്തിലൂടെ) പതനവുമാണത്.

മഹാബലി തിരുവോണ നാളില്‍ കേരളത്തില്‍ വരുന്നു; തന്റെ പഴയ പ്രജകളെ കാണാന്‍ എന്നതും ഒരു ഐതിഹ്യമാണല്ലോ.

അങ്ങനെ വരുന്നുണ്ടെങ്കില്‍ തന്നെ തന്റെ പ്രജകളെയെല്ലാം കാണണമെന്നു കരുതിയിട്ട് മാത്രമാവില്ല. ദുര്‍മ്മദം പൂണ്ട ദുരഹങ്കാരികളായ ഭരണാധികാരികളുടെ നേരെ കാലുയര്‍ത്താന്‍ കരുത്തുറ്റ വാമനന്മാര്‍ ഇവിടെ അവതരിച്ചിട്ടുണ്ടോ എന്നു ആകാംക്ഷയോടെ അന്വേഷിക്കുവാനാണ്!

അല്ലെങ്കില്‍ തന്റെ മുത്തച്ഛനായ പ്രഹ്ലാദന്‍ സ്വപിതാവിനാല്‍ നിരന്തരം പീഡിതനായി പ്രാര്‍ത്ഥിച്ചുനില്‍ക്കേ നരസിംഹാവതാരത്തിനെ ഗര്‍ഭം ധരിച്ചു നില്‍ക്കുന്ന മഹാസ്തംഭങ്ങളുണ്ടോ എന്നു നോക്കുവാനുമാകാം!

അസത്യത്തിനാലും അധര്‍മത്തിനാലും പീഡിതമായ ജനമനസ്സുകളേ, നിങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു ആ മഹാചൈതന്യത്തെ ധ്യാനിച്ചു വരുത്തുവിന്‍! ആ ചൈതന്യത്തിനു മുന്നില്‍ മാത്രമേ നമുക്കു പറയാനാകൂ.

”മാനുഷരെല്ലാരും ഒന്നുപോലെ.”

പി. ഐ. ശങ്കരനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.