ജാതമാത്രന്‍ മുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇടയ്‌ക്കിടെ മലബന്ധം ഉണ്ടാകാറുണ്ട്. മൂന്ന് മാസംവരെ പ്രായമുള്ള കുട്ടികള്‍ക്ക് കുരുവില്ലാ കടുക്ക മുലപ്പാലില്‍ അരച്ച് മുലക്കണ്ണില്‍ തേച്ച് പാല്‍കുടിപ്പിക്കുക. മലബന്ധം മാറും. ആറുമാസം കഴിഞ്ഞ കുട്ടികള്‍ക്ക് ചൂടുള്ള പശുവിന്‍ പാല്‍ 100 മില്ലിയെടുത്ത് അതില്‍ ഒന്നോ രണ്ടോ തുള്ളി ശുദ്ധി ചെയ്ത ആവണക്കെണ്ണയും അല്‍പം ശര്‍ക്കരയും ചേര്‍ത്ത് ദിവസം ഒരു നേരം നല്‍കുക.
മുലപ്പാല്‍ കുറഞ്ഞാല്‍ ചെറുപയര്‍ മുളപ്പിച്ച് നല്ല വിളഞ്ഞ തേങ്ങ 200 ഗ്രാം വരെ ചുരണ്ടിയിട്ട് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുക. അടപതിയന്‍ കിഴങ്ങിന്റെ ഇല 100 ഗ്രാം എടുത്ത് അരിഞ്ഞ് നെയ്യില്‍ തോരന്‍ വച്ച് ദിവസം രണ്ടു നേരം കഴിക്കുക. മുരിങ്ങയില പിഴിഞ്ഞ് നീരുകളഞ്ഞ് നെയ്യില്‍ തോരന്‍ വച്ച് കഴിക്കുക. അടപതിയന്‍ കിഴങ്ങ്, വരട്ടു മഞ്ഞള്‍, ചെറുപയര്‍ പരിപ്പ്, ഉഴുന്നു പരിപ്പ്, ശതാവരി കിഴങ്ങ്, പാല്‍മുതക്കിന്‍ കിഴങ്ങ്, ഇവ സമമെടുത്ത് പൊടിച്ച് ഓരോ സ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാലും മുലപ്പാല്‍ വര്‍ധിക്കും. കൊച്ചുകുട്ടികള്‍ക്ക് വയറിളക്കം വന്നാല്‍ അതിവിടയം തേനില്‍ അരച്ച് കൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: