ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വാഴത്തോട്ടം തകര്‍ന്നു. വാത്തിക്കുടി പഞ്ചായത്തില്‍ പതിനാറാംകണ്ടത്ത് പാട്ടത്തിന് സ്ഥലമെടുത്ത് നടത്തിയ വാഴകൃഷിയാണ് കഴിഞ്ഞ ദിവസം നശിച്ചത്.
കൊന്നക്കാമാലി അപ്പടാകത്ത് ജിജോ ജോയിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വാഴകൃഷി നടത്തിയത്. യുവാക്കളായ ഇവര്‍ കര്‍ഷക സ്വയംസഹായ സംഘങ്ങളില്‍ നിന്നും വായ്പ എടുത്താണ് കൃഷി നടത്തിയത്. ആയിരം വാഴയാണ് ഇവിടെ കൃഷി ചെയ്തത്.
ഇവയില്‍ പകുതിയിലധികവും മഴയിലും കാറ്റിലും ഒടിഞ്ഞുവീണു. പകുതി മൂപ്പെത്തിയ വാഴക്കുലകളാണ് നശിച്ചത്. ഇതോടെ വലിയ സാമ്പത്തിക ബാധ്യതയിലായിരിക്കയാണ് യുവാക്കള്‍. കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ നഷ്ടപരിഹാരവും ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: