വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. അതിന്റെ ഫലമായി, സമൂഹത്തില്‍ ആകാംക്ഷയുടെയും സങ്കല്‍പ്പത്തിന്റെയും മൂല്യങ്ങളെ പ്രോ
ത്സാഹിപ്പിക്കുന്നതിന് പകരം ആട്ടിന്‍പറ്റങ്ങളെപ്പോലെ നടക്കുന്നതിനാണ് പ്രോത്സാഹനം കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ ഡോക്ടറാകാന്‍, ചിലപ്പോള്‍ എഞ്ചിനീയറാകാന്‍ , ചിലപ്പോള്‍ വക്കീലാകാന്‍… അങ്ങനെ മത്സരമായി. താത്പര്യം, കഴിവ്, ആവശ്യകത ഇവയുടെ മാപ്പിംഗ് നടക്കാതെ മത്സരം പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് വിദ്യാഭ്യാസത്തെ പു
റത്തുകൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. വിദ്യാഭ്യാസത്തോടുള്ള ഒരു അഭിനിവേശമില്ലാതെ, വിദ്യാഭ്യാസ ദര്‍ശനമില്ലാതെ, വിദ്യാഭ്യാസം കൊണ്ട് ഒരു പ്രയോജനവുമില്ലാതെ വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വിമര്‍ശനാത്മകമായ ചിന്തകളും പു
തുമയാര്‍ന്ന ചിന്തകളും എങ്ങനെ വളര്‍ത്താനാകും? ദേശീയ വിദ്യാഭ്യാസനയത്തിന്റെ സമഗ്ര ലക്ഷ്യം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് വിവിധഘടകങ്ങളായി ചിന്തിക്കുന്നതിനു പകരം സമഗ്രമായ സമീപനത്തിന്റെ ആവശ്യമുണ്ടായിരുന്നു. അത് മുന്നോട്ടു വയ്‌ക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയം വിജയിച്ചിരിക്കുന്നു.
ഇന്ന് ദേശീയ വിദ്യാഭ്യാസനയത്തിന് മൂര്‍ത്തമായ രൂപം കിട്ടിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, നമ്മുടെ മുന്നില്‍ രണ്ട് വലിയ ചോദ്യങ്ങളുണ്ട്. ഒന്ന്, നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ യുവാക്കളെ സൃഷ്ടിപരത, ആകാംക്ഷ, സമര്‍പ്പണം എന്നിവയുള്ള ജീവിതത്തിനായി പ്രേരിപ്പിക്കുന്നതാണോ? രണ്ടാമത്തെ ചോദ്യം, നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ യുവാക്കളെ ശക്തരാക്കുന്നതോ എന്നതായിരുന്നു. രാജ്യത്ത് ഒരു സുശക്ത സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ സഹായിക്കുന്നതാണോ?
വേരു മുതല്‍ വിശ്വം വരെ
ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കുന്ന സമയത്ത് ഈ ചോദ്യങ്ങളെക്കുറിച്ച് ഗൗരവത്തോടെ വിചിന്തനം ചെയ്തു. മാറുന്ന കാലത്തിനനുസരിച്ച് ഒരു പുതിയ ലോക വ്യവസ്ഥിതി, പുതിയ രൂപഭാവ-നിറങ്ങളോടെ, മാറ്റങ്ങളോടെ രൂപപ്പെടുകയാണ്. ഒരു പുതിയ വിശ്വനിലവാരവും നിശ്ചയിക്കപ്പെടുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിലെ വിദ്യാഭ്യാസസമ്പ്രദായം, അതനുസരിച്ചു മാറുകയെന്നതും ആവശ്യമായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയുടെ 10+2 ഘടനയില്‍ നിന്ന് 5+3+3+4 പാഠ്യപദ്ധതി ഉണ്ടാക്കുന്നത് ഈ ദിശയിലുള്ള ചുവടുവയ്‌പ്പാണ്. വിദ്യാര്‍ഥികളെ വിശ്വപൗരന്മാരും ആക്കേണ്ടതുണ്ട്. അവര്‍ വിശ്വപൗരന്മാരാകുന്നതിനൊപ്പം തങ്ങളുടെ വേരുകളുമായി ചേര്‍ന്നു നില്‍ക്കുകയും വേണം. വേരുകള്‍ മുതല്‍ വിശ്വത്തിനോളം, മനു മുതല്‍ മാനവികത വരെ, അതീതം മുതല്‍ ആധുനികത വരെ എല്ലാ ബിന്ദുക്കളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നയത്തിന് രൂപം കൊടുത്തിരിക്കുന്നത്.
വീട്ടിലെ ഭാഷ സ്‌കൂളിലും
കുട്ടികളുടെ വീടുകളിലെ സംസാരഭാഷയും സ്‌കൂളിലെ പഠനഭാഷയും ഒന്നുതന്നെ ആകുന്നതിലൂടെ വിദ്യാര്‍ഥികളുടെ പഠനഗതിവേഗം മെച്ചപ്പെട്ടതാകും. ഇതിനാണ് അഞ്ചാം ക്ലാസുവരെ മാതൃഭാഷയില്‍ത്തന്നെ പഠിപ്പിക്കുന്നതിന് സമ്മതം നല്‍കിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ അടിത്തറ ശക്തമായിരിക്കും, അതോടൊപ്പം അവരുടെ മുന്നോട്ടുള്ള പഠനത്തിനും അടിത്തറ കൂടുതല്‍ ശക്തിപ്പെടും.
എങ്ങനെ ചിന്തിക്കണം
ഇതുവരെ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ ‘എന്തു ചിന്തിക്കണം’ എന്നതിലായിരുന്നു ശ്രദ്ധ. എന്നാല്‍ പുതിയ നയത്തില്‍ ‘എങ്ങനെ ചിന്തിക്കണം’ എന്നതിനാണ് പ്രാധാന്യം. വിവരങ്ങള്‍ക്കും അറിവുകള്‍ക്കും ഒരു കുറവുമില്ലാത്ത സന്ദര്‍ഭമാണിത്. ഒരു തരത്തില്‍ അറിവുകളുടെ വെള്ളപ്പൊക്കമാണ്. എല്ലാ തരത്തിലുമുള്ള അറിവുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലുണ്ട്.
ഏതറിവാണ് നേടേണ്ടത്, എന്താണ് പഠിക്കേണ്ടത് എന്നു നിശ്ചയിക്കുകയാണ് വേണ്ടത്. ഇത് മനസ്സില്‍ വച്ചാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിരിക്കുന്നത്. പഠിക്കാന്‍ നീണ്ടുപരന്ന സിലബസുകളും കുന്നോളം പുസ്തകങ്ങളും അനിവാര്യമാണെന്നത് ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് പഠിക്കാന്‍ അന്വേഷണാത്മകവും, കണ്ടുപിടിത്തങ്ങള്‍ നടത്തപ്പെടുന്നതും, ചര്‍ച്ചാത്മകവും, വിശകലനാത്മകവുമായ രീതികള്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതുവഴി കുട്ടികളില്‍ പഠിക്കാനുള്ള ഉത്സാഹം വര്‍ധിക്കും. ക്ലാസില്‍ പങ്കാളിത്തവും വര്‍ധിക്കും.
മുന്നേറാം അഭിരുചി അനുസരിച്ച്
എല്ലാ വിദ്യാര്‍ഥികളും തങ്ങളുടെ പഠിക്കാനുള്ള അഭിനിവേശത്തിനനുസരിച്ച് മുന്നേറുകയാണ് വേണ്ടത്. തങ്ങളുടെ സൗകര്യവും ആവശ്യവും അനുസരിച്ച് ഏതെങ്കിലും ഡിഗ്രി, അല്ലെങ്കില്‍ കോഴ്‌സ് അവര്‍ക്കു പഠിക്കാം, തോന്നിയാല്‍ വിട്ടുപോവുകയും ചെയ്യാം. സാധാരണയായി നടക്കുന്നത്, ഏതെങ്കിലും കോഴ്‌സ് പഠിച്ചതിനുശേഷം വിദ്യാര്‍ഥി ജോലി അന്വേഷിക്കുമ്പോള്‍, താന്‍ പഠിച്ചത് ജോലിയുടെ ആവശ്യത്തിനുതകുന്നതല്ലെന്നു കാണുന്നു. പല വിദ്യാര്‍ഥികള്‍ക്കും പല കാരണങ്ങളാല്‍ പഠനം ഇടയ്‌ക്കുവച്ച് ഉപേക്ഷിച്ചു ജോലിക്കു പോകേണ്ടി വരുന്നു. അങ്ങനെയുള്ള എല്ലാ വിദ്യാര്‍ഥികളുടെയും ആവശ്യം മനസ്സില്‍ വച്ച് മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥിക്ക് തങ്ങളുടെ കോഴ്‌സിലേക്ക് മടങ്ങിയെത്തി, തങ്ങളുടെ ജോലിയുടെ ആവശ്യത്തിനുതകുന്ന പഠനം കൂടുതല്‍ ഗുണപരമായ രീതിയില്‍ തുടരാവുന്നതാണ്.
ഇതിന് മറ്റൊരു തലം കൂടിയുണ്ട്. വിദ്യാര്‍ഥി ഏതെങ്കിലും കോഴ്‌സ് ഇടയ്‌ക്ക് ഉപേക്ഷിച്ച് മറ്റൊരു കോഴ്‌സില്‍ ചേരാനാഗ്രഹിച്ചാല്‍ അതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിന് അവര്‍ക്ക് ആദ്യത്തെ കോഴ്‌സില്‍ നിന്ന് നിശ്ചിത കാലത്തേക്ക് അവധി എടുക്കാം. മറ്റൊരു കോഴ്‌സില്‍ ചേരാം. ഉന്നതവിദ്യാഭ്യാസത്തെ സ്ട്രീമില്‍ നിന്ന് വേര്‍പെടുത്തുകയാണ്. മള്‍ട്ടിപ്പിള്‍ എന്‍ട്രിഎക്‌സിറ്റ് ക്രെഡിറ്റ് ബാങ്കിനു പിന്നില്‍ ഇതാണ്. ഒരു വ്യക്തി ജീവിതകാലം മുഴുവന്‍ ഏതെങ്കിലും ഒരു തൊഴിലില്‍ത്തന്നെ കഴിയേണ്ടതില്ലാത്ത കാലത്തിലേക്കു നീങ്ങുകയാണ്. മാറ്റം അനിവാര്യമാണെന്നുതന്നെ കരുതിക്കോളൂ. നിരന്തരം സ്വന്തം നൈപുണ്യം പുതുക്കുകയും വര്‍ധിപ്പിക്കുകയും വേണ്ടത് അനിവാര്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യത്തിലും സൂക്ഷ്മമായ ശ്രദ്ധ വച്ചിട്ടുണ്ട്.
വികസനം സാഭിമാനം
ഏതൊരു രാജ്യത്തിന്റെ വികസനത്തിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും അഭിമാനം വലിയ പങ്കു വഹിക്കുന്നുണ്ട്. അവരുടെ മാനം പ്രധാനമാണ്. ഏതൊരു ജോലിയും ചെയ്യാം. ഒന്നും താണതല്ല. ഭാരതത്തെപ്പോലെ സാംസ്‌കാരികമായി സമൃദ്ധമായ രാജ്യത്ത് ഈ തിന്മ എവിടെനിന്നുവന്നു? ഉച്ചനീചവ്യത്യാസം, അധ്വാനിക്കുന്നവരോടും തൊഴിലെടുക്കുന്നവരോടും ഹീനമനോഭാവം പോലെയുള്ള വൈകൃതങ്ങള്‍ നമ്മുടെ ഉള്ളില്‍ എങ്ങനെയാണ് സ്ഥാനം പിടിച്ചത്. ഒരുകാരണം നമ്മുടെ വിദ്യാഭ്യാസത്തിന് ഈ വിഭാഗങ്ങളുമായി ഒരു ബന്ധമില്ലായ്മ നിലനിന്നിരുന്നുവെന്നതാണ്.
ഗ്രാമങ്ങളില്‍ പോയി കര്‍ഷകരും തൊഴിലാളികളുമൊക്കെ ജോലി ചെയ്യുന്നതു കണ്ടാലല്ലേ അവരെക്കുറിച്ച് അറിയാനാകൂ. എന്നാലല്ലേ അവരെ മനസ്സിലാക്കാനാകൂ. അവരെത്ര വലിയ സംഭാവനയാണു നല്‍കുന്നതെന്ന് മനസ്സിലാകൂ. സമൂഹത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അവരെങ്ങനെയാണ് സ്വന്തം ജീവിതം ഹോമിക്കുന്നതെന്ന് കണ്ടറിയണം.
അവരുടെ അധ്വാനത്തെ ആദരിക്കുന്നതിന് നമ്മുടെ തലമുറയും വരും തലമുറയും പഠിക്കുകതന്നെ വേണം. അതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിലും തൊഴിലിന്റെ മാന്യതയിലും വളരെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ഈ നൂറ്റാണ്ടിലെ ഭാരതം
നാം സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. ഈ വിദ്യാഭ്യാസ നയത്തിലൂടെ സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തിയ മെച്ചപ്പെട്ട പാഠങ്ങളും പാഠ്യപദ്ധതികളും വികസിപ്പിക്കാന്‍ സഹായം ലഭിക്കും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തില്‍ ലോകമൊക്കെത്തന്നെയും വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ കഴിവ്, നൈപുണ്യത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകത്തിനു മുഴുവന്‍ നല്‍കുന്നതിലാണ്. നമ്മുടെ ഈ ഉത്തരവാദിത്വത്തിനും
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഏതൊരു പരിഹാരമാണ് മുന്നോട്ടു വയ്‌ക്കുന്നതെങ്കിലും അത് ഭാവിക്കുതകുന്ന സാങ്കേതിക വിദ്യയോട് ചേരുന്ന ഒരു മാനസികാവസ്ഥ രൂപപ്പെടുത്തുന്ന സങ്കല്‍പ്പവും ഉള്‍ക്കൊള്ളുന്നുണ്ട്. ഇപ്പോള്‍ സാങ്കേതികവിദ്യ നമ്മെ വളരെ വേഗത്തില്‍, വളരെ നന്നായി, വളരെ കുറഞ്ഞ ചെലവില്‍ സമൂഹത്തിലെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരിലേക്ക് എത്താനുള്ള വഴി ഒരുക്കിയിരിക്കുന്നു. നാം സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. ഈ വിദ്യാഭ്യാസ നയത്തിലൂടെ സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തിയ മെച്ചപ്പെട്ട പാഠങ്ങളും പാഠ്യപദ്ധതികളും വികസിപ്പിക്കാന്‍ സഹായം ലഭിക്കും. അടിസ്ഥാന കംപ്യൂട്ടിങ്ങിന് പ്രധാന്യം കൊടുക്കണം, കോഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, പിന്നെ ഗവേഷണത്തില്‍ കൂടുതല്‍ ബലവും കൊടുക്കണം. ഇത് വിദ്യാഭ്യാസ വ്യവസ്ഥയില്‍ മാത്രമല്ല മറിച്ച് സമൂഹത്തിന്റെ മുഴുവന്‍ സമീപനം മാറ്റുന്നതിനുള്ള മാധ്യമമായി മാറാം. വെര്‍ച്വല്‍ ലാബ് എന്നതുപോലുള്ള സമ്പ്രദായങ്ങള്‍ ലാബുകളിലെ പരീക്ഷണം ആവശ്യമായിരുന്നതുകൊണ്ട് നേരത്തെ വിഷയം പഠിക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ആളുകളിലേക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം എത്തിക്കാന്‍ സഹായകമാകുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ രാജ്യത്ത് ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമിടയിലുള്ള വിടവിനെ ഇല്ലാതെയാക്കുന്നതിലും മഹത്തായ പങ്കുവഹിക്കാന്‍ പോകയാണ്.
പുതുമയുടെ മൂല്യം
സ്ഥാപനങ്ങളിലും അനുബന്ധ സംവിധാനങ്ങളിലും ഈ പരിഷ്‌കരണം പ്രതിഫലിക്കുമ്പോഴേ ദേശീയ വിദ്യാഭ്യാസനയം കൂടുതല്‍ ഫലപ്രദമായും ഗതിവേഗത്തോടെയും നടപ്പിലാക്കാന്‍ സാധിക്കൂ. നാം സമൂഹത്തില്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്ന പുതുമയുടെയും, ഉള്‍ക്കൊള്ളലുകളുടെയും മൂല്യങ്ങള്‍ അവ സ്വയം നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങളില്‍ നിന്നുതന്നെ തുടങ്ങേണ്ടതാണ്. ഇതിന്റെ നേതൃത്വം നിങ്ങളിലാണ്. നാം ഉന്നത വിദ്യാഭ്യാസത്തെ ശക്തമായ സമൂഹത്തിന്റെ നിര്‍മ്മാണത്തിനായി അവതരിപ്പിക്കാനാഗ്രഹിക്കുമ്പോള്‍ അതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന കാര്യം വരുമ്പോള്‍ത്തന്നെ അതോടൊപ്പം ഒരു വാക്കുകൂടി ഉയര്‍ന്നുവരുന്നു എന്ന് എനിക്കറിയാം. ആ വാക്ക് നിങ്ങള്‍ക്ക് നന്നായി അറിയാം. ആവാക്കാണ് സ്വയംഭരണം. സ്വയംഭരണത്തിന്റെ കാര്യത്തില്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഒന്ന് പറയുന്നു എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍തന്നെ മുഴുവന്‍ ശക്തിയോടും കൂടി നടക്കണം. മറ്റൊരു അഭിപ്രായം എല്ലാ സ്ഥാപനങ്ങള്‍ക്കും അങ്ങനെതന്നെ, ബൈ ഡിഫോള്‍ട്ട് സ്വയംഭരണം ലഭിക്കേണ്ടതാണ് എന്നാണ്.
ആദ്യത്തെ സമീപനത്തില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളോട് വിശ്വാസക്കുറവ് കാണുന്നു. രണ്ടാമത്തേതില്‍ സ്വയംഭരണം അവകാശമായി കാണുന്നു. നല്ല ഗുണവത്തായ വിദ്യാഭ്യാസത്തിന്റെ വഴി ഇതിന്റെ രണ്ടിന്റെയും മധ്യത്തിലൂടെയാണ് പോകുന്നത്. ഏതൊരു സ്ഥാപനമാണോ ഗുണവത്തായ വിദ്യാഭ്യാസത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം പുരസ്‌കാരമെന്നപോലെ ലഭിക്കേണ്ടതാണ്. ഇതിലൂടെ ഗുണത്തിനും എല്ലാവര്‍ക്കും വളരാനും പ്രോത്സാഹനം ലഭിക്കും.
ദേശീയ വിദ്യാഭ്യാസനയം വരുന്നതിനു മുമ്പ് എങ്ങനെയാണ് നമ്മുടെ സര്‍ക്കാര്‍ അനേകം സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള തുടക്കം കുറിച്ചതെന്ന്് നിങ്ങളും കണ്ടുകാണും. നയത്തിന് വ്യാപനം ലഭിക്കുന്നതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്ന പ്രക്രിയ കൂടുതല്‍ ഗതിവേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.
ഡോ. കലാമിന്റെ വഴിയേ
നമ്മുടെ മുന്‍ രാഷ്‌ട്രപതി, മഹാശാസ്ത്രജ്ഞനായിരുന്ന ഡോ.എ.പി.ജെ.അബ്ദുള്‍ കലാം പറയാറുണ്ടായിരുന്നു, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നൈപുണ്യവും വൈദഗ്ധ്യവുമുള്ള നല്ല മനുഷ്യരെയുണ്ടാണ്ടാക്കുക എന്നതാണെന്ന്.
ബോധല്‍ക്കരിക്കപ്പെട്ട മനുഷ്യരെസൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. ദേശീയ വിദ്യാഭ്യാസനയത്തില്‍ അധ്യാപകരുടെ അന്തസ്സിന്റെ കാര്യത്തിലും ശ്രദ്ധ വച്ചിട്ടുണ്ട്. ഭാരതത്തിന്റെ നൈപുണ്യം ഭാരതത്തില്‍തന്നെ നിലനിന്ന് വരും തലമുറയെ വികസിപ്പിക്കണമെന്ന ചിന്താഗതിയുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ അധ്യാപക പരിശീലനത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അധ്യാപകരുടെ നൈപുണ്യ നിലവാരം നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക എന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഒരു അധ്യാപകന്‍ പഠിക്കുമ്പോള്‍ രാജ്യംതന്നെ മുന്നേറുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.
വരുന്നു സമന്വയത്തിന്റെ കാലം
ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നതിന് നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനി യൂണിവേഴ്‌സിറ്റികളും കോളജുകളും സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളും ഓരോ സംസ്ഥാനങ്ങളും ബന്ധപ്പെട്ടവരുമായി സംവാദത്തിന്റെയും സമന്വയത്തിന്റെയും പുതിയ കാലം തുടങ്ങാന്‍ പോവുകയാണ്.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരായവര്‍ക്ക്ഉത്തരവാദിത്വം അധികമാണ്., ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് നിരന്തരം വെബിനാറുകള്‍ നടത്തൂ, ചര്‍ച്ചകള്‍ നടത്തൂ, നയരൂപീകരണത്തിനായി തന്ത്രങ്ങള്‍ മെനയൂ, അവ നടപ്പിലാക്കുന്നതിന് റോഡ് മാപ്പ്, രൂപരേഖ തയ്യാറാക്കൂ. രൂപരേഖയ്‌ക്കൊപ്പം സമയപരിധി നിശ്ചയിക്കൂ. അത് നടപ്പിലാക്കുന്നതിന് വിഭവശേഷികളും മനുഷ്യവിഭവശേഷികളും ബന്ധിപ്പിക്കാന്‍ പദ്ധതിയും തയ്യാറാക്കൂ.. ഇതെല്ലാം പുതിയ നയത്തിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ തന്നെയാണ് ചെയ്യേണ്ടത്.
ദേശീയ വിദ്യാഭ്യാസ നയം കേവലം ഒരു സര്‍ക്കുലറല്ല. സര്‍ക്കുലര്‍ പുറപ്പെടുവിച്ച്, നോട്ടിഫൈ ചെയ്ത്, നടപ്പിലാക്കാനാവില്ല. ഇതിന് മനസ്സുണ്ടാക്കേണ്ടതുണ്ട്. നിങ്ങളെല്ലാവരും ദൃഢനിശ്ചയം കാട്ടേണ്ടതുണ്ട്. ഭാരതത്തിന്റെ ഇന്നുകളെയും നാളെകളെയും ഉണ്ടാക്കുന്നതിന് ഈ പരിശ്രമം പരമാവധി പ്രാധാന്യമുള്ളതാണ്. നമ്മുടെ ഈ ശ്രമത്തിലൂടെ ഈ നൂറ്റാണ്ടിനുതന്നെയും പുതിയ ദിശാബോധം ലഭിക്കാന്‍ പോവുകയാണ്.
ഡോ. കസ്തൂരി രംഗന്‍ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: