മേദസ് ചികിത്സയിലെന്ന പോലെ കുടവയറുള്ളവര്‍ക്കും പ്രഭാതത്തിലെ നടത്തം നല്ലതാണ്. കഴിയുന്നതും നഗ്നപാദരായി നടക്കാന്‍ ശ്രമിക്കണം. ചുരുങ്ങിയത് ഒന്നര കിലോമീറ്റര്‍ നടന്നശേഷം അത്രയും ദൂരം തിരിച്ചു നടക്കണം. ആകെ മൂന്ന് കിലോമീറ്റര്‍. കയറ്റവും ഇറക്കവുമുള്ള സ്ഥലങ്ങളാണെങ്കില്‍ കൂടുതല്‍ നല്ലത്. മലര്‍ന്നു കിടന്ന് നീന്തുന്നതും കുടവയറും പൊണ്ണത്തടിയും ദുര്‍മേദസ്സും തടയും. ഇനി പറയുന്ന ചൂര്‍ണം (പൊടി) കുടവയര്‍ കുറയ്ക്കാന്‍ നല്ലതാണ്:
ഇരട്ടിമധുരം, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, തിപ്പലി, ചീനപ്പാവ്, ശുദ്ധി ചെയ്ത ഗുല്ഗുലു ഇവ തുല്യ അളവിലെടുത്ത് നന്നായി പൊടിച്ച് 10 ഗ്രാം (ഒരു സ്പൂണ്‍) പൊടി തേനില്‍ ചാലിച്ച് കുടിച്ച ശേഷം ഒരു ഗ്ലാസ് തണുത്ത ശുദ്ധജലം കുടിക്കുക. ഇങ്ങനെ തുടര്‍ച്ചയായി 90 ദിവസം സേവിച്ചാല്‍ കുടവയര്‍ ശമിക്കും. കുടലിലുണ്ടാകുന്ന വ്രണങ്ങളും കുരുക്കളും മാറും. വായ്പുണ്ണിനും ശ്രേഷ്ഠമായ ഔഷധമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: