ഇടുക്കി: കെഎസ്ഇബിയുടെ കിഴിലുള്ള പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം അഞ്ച് ദിവസംകൊണ്ട് 11% കൂടി. ആഗസ്റ്റ് ഒന്നിന് രാവിലെ 32% ആയിരുന്ന ജലശേഖരം ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 43% ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഒട്ടുമിക്ക സംഭരണികളിലും വലിയ തോതില്‍ ജലനിരപ്പ് കൂടി. ഈ ദിവസങ്ങള്‍ക്കിടെ മാത്രം 530.155 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. നിലവിലെ വെള്ളം ഉപയോഗിച്ച് 1762.008 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. പമ്പ-കക്കി-40, ഷോളയാര്‍-49, ഇടമലയാര്‍-38, കുണ്ടള-27, മാട്ടുപ്പെട്ടി-19, കുറ്റ്യാടി-68, തരിയോട്-54, ആനയിറങ്കല്‍-21, പൊന്മുടി-79 % എന്നിങ്ങനെയാണ് ജലശേഖരം.
ഇടുക്കിയില്‍ 10 അടി വെള്ളം കൂടി
തൊടുപുഴ: ഇടുക്കി സംഭരണിയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.78 അടി വെള്ളം കൂടി. ഒരു ദിവസം കൊണ്ട് മാത്രം 3 അടിയോളം വെള്ളവും. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2347.12 അടിയാണ് ജലശേഖരം. 43.47% ആണിത്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. 8.24 സെ.മീ. മഴ പെയ്തപ്പോള്‍ ഒരു ദിവസം കൊണ്ട് 61.427 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
മുല്ലപ്പെരിയാറില്‍ 123.60 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്ന് ദിവസം കൊണ്ട് 5.3 അടി വെള്ളം കൂടി. ഇന്നലെ രാവിലെ 123.20 അടിയാണ് അണക്കെടിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 142 അടിയാണ്. 6955.83 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ 997.50 ഘടനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഡാമിലാകെ 3261.60 മില്യണ്‍ ക്യുബിക് അടി വെള്ളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: